പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തുകയും സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ ഹൈക്കോടതി

പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തുകയും സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു. മറ്റേന്തെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ഇതേ കുറ്റകൃത്യം ചെയ്തതെങ്കില്‍ പൊലീസ് ഇതേ സമീപനം സ്വീകരിക്കുമോ? കുറ്റപത്രത്തില്‍ പേരില്ലാതിരുന്നിട്ടും മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരത്തെ വരെ അറസ്റ്റുചെയ്തു. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാന്‍ മടക്കുന്നത് എന്തെന്നും കോടതി പൊലീസിനോട് ചോദിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ മൊബൈല്‍ വഴി അയച്ചുകൊടുത്ത സഫീറിന്റെയും കുത്തുകേസിലെ മൂന്നാം പ്രതി അമറിന്റയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ആഭ്യന്തരവകുപ്പിനെതിരെ വാളോങ്ങിയത്.
പ്രതികള്‍ക്ക് ഉന്നത സ്വാധീനം ഉള്ളത് കൊണ്ടാണോ അറസ്റ്റ് ചെയ്യാത്തതെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ചോദിച്ചു. പരീക്ഷാ ക്രമക്കേട് നടന്നെന്ന് സ്വിരീകരിച്ചതോടെ പി.എസ്്.സിയെയും കോടതി വിമര്‍ശിച്ചു. പ്രതികള്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ഫോണ്‍ എങ്ങനെ കടത്തിയെന്ന് പരിശോധിക്കണം. സ്വാധീനമുള്ളവര്‍ക്ക് ക്രമക്കേട് നടത്താനാകും എന്നതിന് തെളിവാണിതെന്നും കോടതി പറഞ്ഞു. അമീറിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് ആപത്താണ്, കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികത്വമല്ല കണക്കിലെടുക്കേണ്ടത്. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന്റെ ഉദാഹരണം, പേരെടുത്ത് പറയാതെയാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു്. ഉന്നത ബന്ധമുള്ളവര്‍ക്കു ചോദ്യ പേപ്പറും ഉത്തരവും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥയാണുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കോടതി സൂചിപ്പിച്ചു. പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇരുവര്‍ക്കുമായി ക്രൈംബ്രാഞ്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പി.എസ്.സി പരീക്ഷ വീണ്ടും നടത്തിയിരുന്നു. അതില്‍ പൂജ്യം മാര്‍ക്കാണ് ലഭിച്ചത്.
ചൈനീസ് വാച്ച് ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് പുറത്തുള്ളവര്‍ക്ക് അയച്ചുകൊടുത്തെന്നാണ് സംശയം. അവര്‍ ഉത്തരങ്ങള്‍ എസ്എംഎസ് വഴി പ്രതികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യം സംശയരഹിതമായി തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. പക്ഷെ, പ്രധാനപ്രതികള്‍ ഒളിവിലായതിനാല്‍ നടപടികള്‍ വൈകുകയാണ്. ഉത്തരങ്ങള്‍ എസ്.എം.എസ് അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ഇവരുടെ ഫോണുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചാലേ നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്താനാകൂ. അറസ്റ്റ് വൈകുന്നതോടെ ഫോണ്‍ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും അവ കണ്ടെത്താനായില്ല.
പരീക്ഷയില്‍ ക്രമക്കേടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിഎസ്‌സി വിജിലന്‍സ് വിഭാഗം ഇത് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം പൊലീസിനെ രഹസ്യമായി അറിയിച്ച് പ്രതികളെ പിടികൂടുന്നതിന് പകരം പി.എസ്.സി ഇക്കാര്യം പരസ്യമാക്കി. അതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്.
https://www.facebook.com/Malayalivartha






















