ബാര്‍ കോഴ വിവാദത്തിലെ ബ്രാന്റ് അംബാസഡര്‍ സിനിമാ സംവിധായകന്‍

പ്രൊഫഷണല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഇവന്റ് മാനേജ്‌മെന്റ് ടീം മാര്‍ക്കറ്റ് ചെയ്‌തെടുത്തതാണ് ബാര്‍ കോഴ വിവാദമെന്ന കെ എം മാണിയുടെ വെളിപ്പെടുത്തലോടെ മാധ്യമ ലോകത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന അന്തര്‍നാടകങ്ങള്‍ മറ നീക്കി പുറത്തേക്ക്.
ഫേസ് ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ വിതരണത്തിനായുള്ള കഥകള്‍ മെനയുന്നതിലും ഈ പ്രൊഫഷണല്‍ ടീം രംഗത്തുണ്ടായിരുന്നു. ആധുനിക രീതിയില്‍ ബാര്‍ കോഴ വിവാദം കൊഴുപ്പിക്കാന്‍ പാട്ടുകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി പലതും ഫേസ് ബുക്കില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. യാചക സമരം, മണിയോര്‍ഡര്‍ പദ്ധതി തുടങ്ങിയ പലതും ഈ ഈവന്റ് മാനേജ്‌മെന്റ് പ്രോഗ്രാമായിരുന്നു. ഇതിനായി കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബന്ധമുള്ള മുന്‍ എസ്എഫ് ഐ നേതാവും സിനിമാ സംവിധായകനുമായ ആഷിക് അബുവിനെയാണ് രംഗത്തിറക്കിയത്. എന്റെ വക 500 എന്ന പോസ്റ്റ് ക്ലിക്ക് ആയതോടെ, ആഷ്‌ക്കിന് ഇതിന് എത്ര കിട്ടി എന്ന പോസ്റ്ററുകള്‍ ഫേസ് ബുക്കില്‍ സജീവമാണ്. ചുംബന സമരക്കാര്‍ മാണിയുടെ പേരില്‍ പിരിവെടുത്ത പണത്തെകുറിച്ചും സംഘാടകരില്‍ തര്‍ക്കമുണ്ട്.
വിവാദം വ്യക്തിഹത്യയിലേക്കും പുതിയ മാനങ്ങളിലേക്കും കടക്കുമ്പോള്‍ മറ്റു ചോദ്യവും മീഡിയായില്‍ സജീവമാണ്.
പണമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാം, പട്ടിയെ ആടുമാക്കാം. ഇവന്റ് മാനേജ്‌മെന്റ് കൊഴുക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























