Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്

22 AUGUST 2019 06:43 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു

പലിശരഹിത പ്രസ്ഥാനം എന്ന പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ഹൈദരാബാദിലെ ഹീര ഗ്രൂപ്പിന്റെ ആസ്തികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടി. ഹൈദ്രബാദ് കേന്ദ്രീകരിച്ച കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടിരൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇതോടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തിനകത്ത് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇരകള്‍ക്ക് ആശങ്കയുളവാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആയതിനാല്‍ ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനോയ് സ്റ്റീഫന്റെ ഓഫീസില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കാര്യമായ അന്വേഷണം നടക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്.

അന്വേഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ക്രൈംബ്രാഞ്ച് സംഘത്തിന് ഫലപ്രദമായി മുന്നോട്ട് പോകാനാവാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സ്വത്ത് കണ്ടുകെട്ടിയ ഈ കേസില്‍ ഒരിക്കലും നിയമപരമായി കേസിനുപോകാത്തവര്‍ക്കൊന്നും പണം തിരിച്ചുകിട്ടില്ലെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

സ്ഥാപനം മലബാറിലെ വിവിധ ജില്ലകളിലുള്ള മുന്നൂറോളം പേരില്‍ നിന്നായി 25 കോടിയോളം രൂപയാണ് തട്ടിയത്. 80 ലക്ഷം നഷ്ടപ്പെട്ട തലശ്ശേരി സ്വദേശി നൗഷാദ് ഉള്‍പ്പെടെ 75 പേരാണ് ഇതിനകം പൊലീസില്‍ പരാതി നല്‍കിയത്. ലാഭവിഹിതം മുടങ്ങിയതോടെ ഹീര ഗ്രൂപ്പിന്റെ വിവിധയിടങ്ങളിലെ ആസ്തികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് നേരത്തെ ഇരകള്‍ ആവശ്യപ്പെട്ടിരുന്നു. ആസ്തികള്‍ കണ്ടുകെട്ടിയതോടെ തങ്ങളുടെ നഷ്ടപ്പെട്ട തുക ഭാവിയില്‍ തിരിച്ചുലഭിക്കുമെന്നാണ് പ്രതീക്ഷയാണുള്ളത്. അതേസമയം കണ്ടുകെട്ടിയ ആസ്തികള്‍ എപ്പോള്‍ വില്‍പന നടത്തുമെന്നും തുക ഇരകള്‍ക്ക് എപ്പോള്‍ നല്‍കും എന്നെല്ലാം തീരുമാനിക്കുന്നത് കോടതി വഴിയായിരിക്കും.

എല്ലാ നിക്ഷേപകര്‍ക്കും പണം മടക്കിനല്‍കണമെങ്കില്‍ കൂടുതല്‍ ആസ്തികള്‍ വില്‍ക്കേണ്ടതായും വരും. തെലങ്കാന, കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 277.29 കോടിയുടെ 99 സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കൃഷിഭൂമി, വാണിജ്യകേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, കോംപ്ലക്‌സുകള്‍ എന്നിവയും 22.69 കോടിയുടെ ബാങ്ക് അക്കൗണ്ടും ഇതില്‍ ഉള്‍പ്പെടും. ജൂണ്‍ ഒന്നിനാണ് ഹീര ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഹീരയുടെ കൊച്ചിയിലെ ആഡംബര ഹോട്ടലും കണ്ടുകെട്ടിയെന്നാണ് വിവരം.
കോഴിക്കോട്ട് ഫ്രാന്‍സിസ് റോഡില്‍ ഓഫിസ് തുറന്നാണ് പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് നിക്ഷേപം സമാഹരിച്ചത്. എറണാകുളം സ്വദേശി മോളി തോമസും ഭര്‍ത്താവ് ബിജുതോമസുമാണ് പണം സമാഹരിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹീര ഗ്രൂപ്പ് 1,72,000 നിക്ഷേപകരില്‍ നിന്ന് 5600 കോടിയാണ് സമാഹരിച്ചത്. കമ്പനിയുടെ പ്രമോട്ടറായ നൗഹിറ ശൈഖിന്റെ പേരിലായിരുന്നു സമ്പാദ്യം കൂടുതലും. ജ്വല്ലറി, ഭക്ഷ്യസംസ്‌കരണം, ടെക്‌സ്റ്റൈല്‍സ് എന്നീ മേഖലകളില്‍ ഹീര പണം നിക്ഷേപിച്ചിരുന്നു. ഇതെല്ലാമാണ് ഇരകളെ ആകര്‍ഷിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (18 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (20 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (3 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends