ഒന്നില്‍ പിഴച്ചാല്‍ മൂന്ന്... പല പ്രാവശ്യം ചിദംബരത്തെ പൊക്കാന്‍ സിബിഐ നോക്കിയിട്ടും നടന്നില്ല; അവസാനം ആ ചരിത്ര ദൗത്യം ഏറ്റെടുത്തത് ചിദംബരത്തിന്റെ നാട്ടുകാരനായ യുവ സിബിഐ ഓഫീസര്‍

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തെ ഇത്രവേഗം അറസ്റ്റ് ചെയ്യുമെന്ന് ആരും വിചാരിച്ചതല്ല. കോടതി ഹര്‍ജി കോടതി തള്ളിയതോടെ ചിദംബരം തന്ത്രപരമായി മുങ്ങുകയായിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ത്ത് ചിദംബരത്തെ പൂട്ടിയത് യുവ സിബിഐ ഉദ്യോഗസ്ഥനായ രാമസ്വാമി പാര്‍ത്ഥസാരഥിയാണ്. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ടായ ഇദ്ദേഹം തമിഴ്‌നാട് സ്വദേശി കൂടിയാണ്.
ന്യൂഡല്‍ഹിയില്‍ ജോര്‍ബാഗിലെ 115ാം വസതിയിലേക്ക് ബുധനാഴ്ച രാത്രി സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ഡല്‍ഹി പൊലീസിലെയും ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. നല്ല ഉയരമുള്ള മതില്‍. പുറമേ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. എന്തെങ്കിലും നടപടി ഉണ്ടായാല്‍ വെടിവയ്പ്പ് വേണ്ടി വരും. അത് സര്‍ക്കാരിനും സിബിഐക്കും നാണക്കേടാകും. അങ്ങനെ വല്ലാത്തൊരു ക്ലൈമാക്‌സിലാണ് പാര്‍ത്ഥസാരഥി ലക്ഷ്യം കണ്ടത്. പാര്‍ഥസാരഥി ഞൊടിയിടക്കുള്ളില്‍ മതിലിനു മുകളിലേക്കു ചാടിക്കയറി. എല്ലാ ക്യാമറകളിലും വിഡിയോകളിലും ആ ചിത്രം സ്ഥാനം പിടിച്ചു. ആ വീട്ടില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നാം തവണയാണ് പാര്‍ഥസാരഥി പി. ചിദംബരത്തെ തേടി എത്തിയത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി െഎഎന്‍എക്‌സ് മീഡിയ കേസിന്റെ അന്വേഷണം നടത്തുന്ന പാര്‍ഥസാരഥിയാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെയും അറസ്റ്റ് ചെയ്തത്.
സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ഥസാരഥിക്ക് 2014 ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു. തികച്ചും ശാന്തനും സൗമ്യനും അതേസമയം കര്‍ക്കശക്കാരനുമാണ് പാര്‍ഥസാരഥിയെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 26 വരെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദിവസവും അരമണിക്കൂര്‍ കുടുംബത്തിനും അഭിഭാഷകനും ചിദംബരത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചിദംബരത്തെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം റോസ് അവന്യൂ പ്രത്യേക സി.ബി.ഐ കോടതിയില്‍ ആവശ്യം ഉയര്‍ത്തിയത്. സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ചിദംബരത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ അഭിഭാഷക നിരതന്നെ കോടതിയില്‍ എത്തി. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി എന്നിവരടങ്ങുന്ന അഭിഭാഷക നിരയാണ് ഹാജരായിരിക്കുന്നത്.
മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഹൈക്കോടതി നല്‍കിയ ജാമ്യത്തെ ചിദംബരം പരമാവധി മുതലെടുത്തിട്ടുണ്ട്. ഐഎന്‍എസ് മീഡിയ കുംഭകോണത്തില്‍ ചിദംബരം മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ട്. ചോദ്യങ്ങളോട് ചിദംബരം മൗനം പാലിക്കുകയാണ്. മൗനം പാലിക്കാന്‍ ചിദംബരത്തിന് അവകാശമുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിലെ നിസ്സഹകരണം അംഗീകരിക്കാനാവില്ല.
ഇന്ദ്രാണി മുഖര്‍ജിയാണ് ചിദംബരത്തിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരുമായി ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. ചിദംബരത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. ചിദംബരത്തിനെതിരായ കേസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. മറ്റു പ്രതികളുമായി ചേര്‍ത്ത് ചിദംബരത്തെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ് സി.ബി.ഐയുടെ നിലപാട് ആവര്‍ത്തിച്ചു. ഇതോടെയാണ് ചിദംബരം പെട്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha






















