കായംകുളത്ത് ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍....

കായംകുളത്ത് ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ സേലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആര്‍പിഎഫിന്റെ സഹായത്തോടെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഒന്നാം പ്രതിയായ ഷിയാസിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ചയാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെ ചിറക്കടവില്‍ ദേശീയപാതയക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാറിനു സമീപത്ത് വെച്ച് മൂന്നംഗ സംഘം കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ബാറില്‍വച്ച് ഷമീര്‍ ഖാന്‍ പ്രതികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒന്നാം പ്രതി ഷിയാസ് കാറിടിപ്പിച്ചു.
റോഡിലേക്ക് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ ഓടിച്ചുകയറ്റുകയും ഷമീര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. കൊലപാതകശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഷിയാസിനെ കിളിമാനൂരില്‍ നിന്നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















