നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണ ചങ്ങലയും മിശ്രിതവുമായി 900 ഗ്രാം സ്വര്‍ണമാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സ്വര്‍ണം കടത്തിയ ആളെയും വാങ്ങാനെത്തിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍നിന്നും ഇന്നു രാവിലെ എത്തിയ ആലുവ സ്വദേശി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണം ഏറ്റുവാങ്ങാന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ രണ്ടുപേരാണ് പുറത്തുകാത്തുനിന്നത്. മൂവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha






















