Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ വീണ്ടും രാഹുല്‍ ; പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ; തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തും

23 AUGUST 2019 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. പ്രളയ ബാധിതരെ നേരിട്ട് കണ്ട് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും. നേരത്തെ, മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.

മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനർനിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തിരുന്നു.

ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനായി റിസർവ് ബാങ്ക് ഗവർണർക്ക് വയനാട് എംപിയായ രാഹുൽ ഗാന്ധി നേരത്തെ കത്തയച്ചിരുന്നു. ലോണുകൾ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് രാഹുൽ ഗാന്ധി കത്തയച്ചു. കഴിഞ്ഞ വർഷവും കേരളം നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടതാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ് ഇത്തവണ മഴ കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിൽ ഒന്ന്. വയനാട്ടിലെയും കേരളത്തിലെയും കാലവര്‍ഷക്കെടുതിയെയും ദുരന്തങ്ങളെയും കുറിച്ചു വിവരിച്ച് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവിതം നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ​ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.

അതേസമയം പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിലെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനും ക്വാറി ഉൾപ്പെടയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എ.ആർ.അജയകുമാറാണ് ഉത്തരവിറക്കിയത്. ദുരന്ത സാധ്യത മേഖലകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കാണ് നിയന്ത്രണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (3 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (7 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (25 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends