Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്; ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നിലപാടില്‍ ഒപ്പം നില്‍ക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച്‌ സിപിഎം

23 AUGUST 2019 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച്‌ സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തില്‍ ആകെ ചര്‍ച്ചയായത് ശബരിമല വിഷയവും പാര്‍ട്ടിയില്‍ നിന്നു ഹിന്ദു മതവിശ്വാസികളുടെ വിട്ടുപോക്കുംമായിരുന്നു. ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചതും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാതിരുന്നതുമാണ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നാണു സമിതിയുടെ വിലയിരുത്തല്‍. 

താൽക്കാലിക ലാഭത്തിന് വേണ്ടി സംഘപരിവാർ സംഘടനകളെ വളർത്തുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞു. കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് കേരളത്തിൽ നടത്തുന്നത്. ഈ വെല്ലുവിളി നേരിടുന്ന തലത്തിൽ പാർട്ടി പ്രവർത്തനങ്ങളെ കാലോചിതമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഇല്ലാത്തവിധം ദേശീയ,ആഗോള തലത്തില്‍ വലതുപക്ഷ ശക്തികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്. കേരളത്തിലും വലതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. വലതുപക്ഷ നിലപാടുകള്‍ എല്ലാ മേഖലയിലും കൊണ്ടുവരാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് എതിരായ വികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് പ്രതിരോധിക്കണം.

ബഹുജന നേതാക്കന്മാരായി ഓരോ കേഡറിനേയും വളര്‍ത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാന്‍. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് യുഡിഎഫ് മാത്രമല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് നേരിടുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം മാറ്റേണ്ടത്.

ബി.ജെ.പിയുടെ ജനവിരുദ്ധ ഭരണത്തെ എതിര്‍ക്കാന്‍ കഴിയാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ്തന്നെ രാജിവച്ച് പോയ സ്ഥിതി ഉണ്ടായി. അമിത്ഷായുടെ വാഗ്ദാനങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സര്‍ണാ ദാസിനെയാണ് ഇത്തരത്തിലുള്ളവര്‍ മാതൃകയാക്കേണ്ടത്. പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

പരിസ്ഥിതി, ദളിത്, വനിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ചേര്‍ത്തി നിര്‍ത്തിവേണം പാര്‍ട്ടി മുന്നോട്ടുപോകാന്‍. ജനപിന്തുണ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നിലപാടില്‍ ഒപ്പം നില്‍ക്കണം. പാര്‍ട്ടി അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ ഒരുതരത്തിലും ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (4 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (8 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (26 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends