അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് അനുവദിച്ചു നല്‍കാതെ അധികൃതര്‍
അറുപത്തിയഞ്ചുകാരിയായ കറുപ്പായി ദാരിദ്ര്യം മാറാതെ ഇപ്പോഴും ജീവിക്കുന്നത് നഗരത്തിലെ ശൗചാലയം വൃത്തിയാക്കി. അധികൃതര്‍ വാര്‍ദ്ധക്യകാല പെന്ഷന് കൂടി നല്കാന് തയ്യാറാകാത്തതോടെ ഇവിടെ തന്നെ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിത ആയിരിക്കുകയാണ്. കഴിഞ്ഞ 19 വര്‍ഷമായി മധുരയിലെ റാംനാദ് ടൗണിലെ ശൗചാലയ കോംപ്ലക്സിലാണ് താമസിക്കുന്നത്.
ജില്ലാ കളക്ടറുടെ സമീപം നിരവധി തവണ ചെന്ന് തനിക്ക് മുതിര്‍ന്ന പൗരന്മാരുടെ പെന്ഷന് അനുവദിച്ച തരണമെന്ന് കറുപ്പായി അപേക്ഷിച്ചെങ്കിലും അധികൃതര്‍ ഇതുവരെ പെന്ഷന് നല്കി തുടങ്ങിയിട്ടില്ല.മറ്റുള്ളവരുടെ ശുചിമുറികള്‍ വൃത്തിയാക്കിയാണ് കറുപ്പായി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. ഒരു ദിവസം 70 മുതല്‍ 80 രൂപ വരെ ഇങ്ങനെ കിട്ടും.
https://www.facebook.com/Malayalivartha