നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. ഒരാള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ ആണ് പിടിയില്‍ ആയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച മലയാളിയാണ് പിടിയിലായത്.
ജിദ്ദയില്‍ നിന്നും എത്തിയ ഇയാളുടെ കയ്യില്‍ നിന്ന് ഏഴ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് വെച്ച നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍.
https://www.facebook.com/Malayalivartha






















