ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു. മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാണാതായവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ യോഗത്തിലാണു തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. പുത്തുമല ദുരന്തത്തില്‍പ്പെട്ടു കാണാതായ അഞ്ചു പേരില്‍ നാലു പേരുടേയും കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു.
എന്നാല്‍ പുത്തുമല സ്വദേശി ഹംസയ്ക്കു വേണ്ടി ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഹംസയ്ക്കു വേണ്ടി തിങ്കളാഴ്ച പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തും. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായും തെരച്ചിലുണ്ടാവും. അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചില്‍ ശ്രമങ്ങളില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha






















