അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്
ദ്രാവിഡ കലാ സാംസ്കാരികവേദിയുടെ മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്കാരം രമ്യ ഹരിദാസ് എം പിക്ക്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.10,001 രൂപയും മൊമെന്റോയും അടങ്ങുന്ന പുരസ്കാരം 28നു സാഹിത്യ അക്കാഡമി ചങ്ങമ്ബുഴ ഹാളില്‍ വി ഡി സതീശന് എംഎല്‍എ നല്‍കും.
2019ല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള ഡോ. അംബേദ്ക്കര്‍ അക്ഷര പുരസ്കാരവും വിതരണം ചെയ്യുമെന്നു ഭാരവാഹികളായ കെ സി സുബ്രഹ്മണ്യന്, വി കെ.ദാസന്, എ പി കൃഷ്ണന്, പി ടി രവീന്ദ്രന്, ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha