ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടുത്തം... ഇന്നു പുലര്‍ച്ചെയാണ് തീ പടര്‍ന്നത്
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം. ഇടപ്പള്ളിയിലെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. വീട്ടിലെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം.
വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാല്‍ അവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ആര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha