Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതീവ ജാഗ്രത... ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഭീകരര്‍ ഉന്നമിടുന്നത് കേരളത്തെയെന്ന് സംശയം; ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്; സംഘത്തില്‍ ഐ.എസ്. അംഗമായ തൃശൂര്‍ സ്വദേശിയും

24 AUGUST 2019 09:51 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ശബരിമല സീസണില്‍ ഉണ്ടായ പുകിലിന് കയ്യും കണക്കുമില്ല. യുവതീ പ്രവേശന വിധിയോടെ ഉണ്ടായ സംഭവങ്ങള്‍ ശബരിമലയെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഭീകരര്‍ പോലും ശബരിമലയെ നോട്ടമിട്ടിരിക്കുന്നുവെന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഐ.എസ്. കേരളഘടകം തലവനായ തൃശൂര്‍ സ്വദേശിയടക്കം ലഷ്‌കറെ തോയ്ബയുടെ ഭീകരസംഘം തമിഴ്നാട്ടിലെത്തിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ആരാധനാകേന്ദ്രങ്ങളാണു ലക്ഷ്യമെന്ന പ്രാഥമിക സൂചനയ്ക്കു പിന്നാലെ, ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക മുന്നറിയിപ്പ് ലഭിച്ചതോടെ കേരളവും ജാഗ്രതയില്‍.

ഹൈന്ദവക്ഷേത്രങ്ങള്‍ ഉന്നമിടുന്ന ഭീകരര്‍ കാവിവസ്ത്രം, സിന്ദൂരക്കുറിയുമണിഞ്ഞാണു കണ്ണുവെട്ടിക്കാന്‍ ശ്രമിക്കുന്നതെന്നാണു വിവരം. പാക് അധീന കശ്മീരിലെ സോപോര്‍ പ്രവിശ്യാ കമാന്‍ഡര്‍ ഇല്യാസ് അന്‍വറാണു സംഘത്തലവന്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീം സംഘത്തിലുണ്ടെന്നു സ്ഥിരീകരിച്ചു. ബഹ്റൈനിലെ കച്ചവടം അവസാനിപ്പിച്ച് ഇയാള്‍ അടുത്തിടെ വ്യാജ പാസ്പോര്‍ട്ടില്‍ പാകിസ്താനിലേക്കു കടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഒരു കണ്ണൂര്‍ സ്വദേശിയും സംഘത്തിലുണ്ടെന്നു കരുതുന്നു.

ശീലങ്കയില്‍നിന്നു കടല്‍ കടന്നെത്തിയ സംഘത്തില്‍ ആറു പേരെന്നാണു മിലിട്ടറി ഇന്റലിജന്‍സിനു ലഭിച്ച വിവരം. അഞ്ചു ശ്രീലങ്കന്‍ തമിഴ് വംശജരടക്കം പത്തുപേരുണ്ടെന്ന സൂചനയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയതോടെ തമിഴ്നാട് പോലീസ് ചെന്നൈയും കോയമ്പത്തൂരുമടക്കം പ്രധാന നഗരങ്ങളിലും ലോഡ്ജുകളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലും വ്യാപക തെരച്ചിലിലാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു തിരിച്ചടിയായി പാക്സേനയുടെ പിന്തുണയോടെയുള്ള ഭീകരാക്രമണത്തിനുള്ള സാധ്യത ഇന്റലിജന്‍സ് ബ്യൂറോ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് അതിര്‍ത്തിയില്‍ കനത്ത കാവലുള്ളതിനാലാകാം ശ്രീലങ്കയിലൂടെ കടല്‍മാര്‍ഗമെത്തിയതെന്നു കരുതുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചോരപ്പുഴയൊഴുക്കിയ ഭീകരരുടെ തമിഴ്നാട് ബന്ധം നേരത്തേ വ്യക്തമായിരുന്നു.

സംഘത്തില്‍ അബ്ദുള്‍ഖാദര്‍ റഹീമുണ്ടെന്ന വിവരം കേരളത്തിനു പ്രത്യേക സുരക്ഷാ മുന്നറിയിപ്പാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അതിശക്തമായ തെരച്ചിലാണു നടത്തുന്നത്.

എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡി.ജി.പി. ലോക്നാഥ് ബെഹ്റ ജാഗ്രതാ നിര്‍ദേശം നല്‍കി. സംശയകരമായ സാഹചര്യത്തില്‍ വ്യക്തികളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്നാണ് നിര്‍ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends