Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കഴിഞ്ഞ പ്രളയത്തെ പോലെ ഈ പ്രളയവും മനുഷ്യനിര്‍മ്മിതമാണെന്ന് തുറന്നടിച്ച് ഇ. ശ്രീധരന്‍... വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കി നല്ലകാര്യമാണ്, പക്ഷേ പ്രളയത്തെ തടുത്തു നിര്‍ത്തിയില്ലെങ്കില്‍ ഈ വീടു കൊണ്ട് എന്തുകാര്യം?

24 AUGUST 2019 08:45 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തവണയും പ്രളയമുണ്ടായപ്പോള്‍ നമ്മള്‍ മെട്രോ മാന്‍ എന്ന് വിളിക്കുന്ന ഇ ശ്രീധരന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു ഇത് മനുഷ്യ നിര്‍മ്മിതമാണ് എന്ന്. കേരളീയര്‍ ഇരുത്തി ചിന്തിക്കേണ്ട ഒരു വിഷയമുണ്ട് പ്രളത്തെ തടുത്തു നിര്‍ത്താനായി എന്തു മാറ്റമാണ് അതിനുശേഷം കേരളത്തിലെ സര്‍ക്കാര്‍ വരുത്തിയത്. വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കി നല്ലകാര്യമാണ്. പക്ഷേ പ്രളയത്തെ തടുത്തു നിര്‍ത്തിയില്ലെങ്കില്‍ ഈ വീടു കൊണ്ട് എന്തുകാര്യം അതും ഇട്ടെറിഞ്ഞ് വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ പോകേണ്ട ഗതികേട്. ഈ ശ്രീധരന്‍ അന്ന് പ്രളയം മനുഷ്യനിര്‍മിതം എന്നറിയിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നിട്ടും, എന്ത് നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചത് അത് കേരളീയര്‍ ഒന്നടങ്കം ചോദിക്കേണ്ട ഒന്നാണ്. ആസൂത്രണത്തിലെ പിഴവ് എന്നു കഴിഞ്ഞ വര്‍ഷം ആരോപിച്ച അതേ സാഹചര്യം ഇന്നും തുടരുന്നു.

ഈ സാഹചര്യത്തില്‍ അദേഹം വീണ്ടും പറയുകയാണ് ഇപ്പോള്‍ സംഭവിച്ചതും മനുഷ്യനിര്‍മിതം തന്നെ എന്ന്. അനധികൃത നിര്‍മാണവും കയ്യേറ്റങ്ങളും കരിങ്കല്‍ ഖനനവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ പെരുകലുമെല്ലാം നമ്മുടെ മണ്ണിന്റെ തനതുഭാവത്തെ തകിടം മറിച്ചിരിക്കുന്നു. പുഴയോരങ്ങളില്‍ വ്യാപക കയ്യേറ്റമാണ്. തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ പ്രഫസര്‍മാരുടെ സംഘം നടത്തിയ പഠനമനുസരിച്ചു 100 വര്‍ഷത്തേക്കുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോ യാഡിന്റെ നിര്‍മാണം. എന്നാല്‍, ആറു വര്‍ഷത്തിനുള്ളില്‍ യാഡ് വെള്ളത്തിലായി. ഇതെക്കുറിച്ചു വീണ്ടും പഠനം നടത്തി. പെരിയാര്‍തീരത്തെ കയ്യേറ്റങ്ങള്‍ക്കിടയിലൂടെ, കെട്ടിടങ്ങള്‍ക്കിടയിലൂടെ മഴവെള്ളത്തിന് ഒഴുകിപ്പോകാനിടമില്ല. അതോടെ മെട്രോ യാഡ് വെള്ളത്തിലായി. കടലിലേക്കുള്ള ജലപ്രവാഹവും വേണ്ടവിധമല്ല. പൊന്നാനിയിലെ വീടിന്റെ പടിയോളം ജലമെത്തിയതിന്റെ കാരണം തേടി അഴിമുഖത്തു പോയപ്പോള്‍ ഞെട്ടിപ്പോയി. ഒന്നര കിലോമീറ്റര്‍ വീതിയുള്ള ഭാരതപ്പുഴയിലെയും നല്ല ജലപ്രവാഹമുള്ള തിരൂര്‍പുഴയിലെയും വെള്ളം കടലിലേക്ക് ഒഴുകേണ്ട തോടിന് 200 മീറ്റര്‍ വീതിയേ ഉള്ളൂ.

ആദ്യം മാറേണ്ടത് നമ്മുടെ സംവിധാനങ്ങളാണ്. കഴിഞ്ഞ പ്രളയത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കേരളത്തിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘത്തെ നിയോഗിക്കണമായിരുന്നു. അവര്‍ നല്‍കുമായിരുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിയുന്ന പരിഹാരങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇക്കുറി നമ്മള്‍ ഈവിധം ദുരിതത്തിലാവില്ലായിരുന്നു. പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയുമെല്ലാം ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്തിയേ പറ്റൂ. അല്ലെങ്കില്‍ അടുത്ത വര്‍ഷവും നമ്മള്‍ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരും. പ്രളയാഘാതം സര്‍ക്കാര്‍ വകുപ്പുകളെയെല്ലാം കാര്യമായിത്തന്നെ ബാധിക്കും. ഓരോ വിഭാഗത്തിനും ഒരുപാടു ചെയ്യാനുമുണ്ട്. പക്ഷേ, പണമില്ലായ്മയും നിര്‍വഹണത്തിലെ സ്വാതന്ത്ര്യക്കുറവും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തളര്‍ത്തിയിട്ടുണ്ട്. എന്തിനും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കേണ്ട രീതിയാണ്. ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിജിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍ സാധിക്കാതെ പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം പട്ടാമ്പി, തൃത്താല പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു വര്‍ഷമായിട്ടും അതു തുറക്കാനോ തുറക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനോ കഴിഞ്ഞില്ല. ഇക്കുറിയും ഈ പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ പ്രതിഷേധം കനത്തു. ഒരു സബ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ ശ്രമം നടന്നത്. പണിക്കൂലി കൊടുക്കാനുള്ള ചില്ലിക്കാശു പോലും അവരുടെ കയ്യിലുണ്ടായിരുന്നില്ല. ഇതേ ബ്രിജിന്റെ ഏപ്രണ്‍ നന്നാക്കാന്‍ 20 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ട് 2 വര്‍ഷം കഴിഞ്ഞു; ഒരു വിവരവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അതു ദീര്‍ഘവീക്ഷണത്തോടെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലതും എങ്ങുമെത്തിയിട്ടില്ല. ഇതെല്ലാം എന്തു സന്ദേശമാണു ജനങ്ങള്‍ക്കു നല്‍കുന്നത്? ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ശ്രീധകര്‍ അതിഗൗരവകരമായ ഈ വിഷയത്തില്‍ പ്രതികരിച്ചത്




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends