Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തീവ്രവാദ ഭീഷണി; വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു; ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരണം; ഒരു സ്ത്രീ കസ്റ്റഡിയിൽ

24 AUGUST 2019 11:21 AM IST
മലയാളി വാര്‍ത്ത

ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്.

ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിദേശത്തുഇനിന്ന് ഇയാൾക്കൊപ്പം വന്നതാണ് യുവതി.

സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻസുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.

ആറ് ലഷ്‌കറെ തയ്‌ബ ഭീകരർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരിൽ താവളമടിച്ചതായും തൃശൂർ ജില്ലക്കാരനായ ഒരാൾ അവരുടെ കാരിയർ ആയി പ്രവർത്തിക്കുന്നതായും കേന്ദ്ര ഇന്റലിജൻസ് ഏജൻസി മുന്നറിയിപ്പ് നൽകി. തൃശൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമാണ് കാരിയർ എന്നാണ് റിപ്പോർട്ടുണ്ട്.

അബ്ദുൾ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറേക്കാലം ബഹ്റൈനിൽ ബിസിസ് ചെയ്തിരുന്ന അയാൾ കച്ചവടം പൊളിഞ്ഞപ്പോൾ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ഏജസികളുടെ കണ്ടെത്തൽ. ആറ് ലഷ്‌കർ ഭീകരരും ശ്രീലങ്കയിൽ നിന്ന് കടൽ മാർഗമാണ് തമിഴ്നാട്ടിൽ എത്തിയതെന്നാണ് സൂചന. ഒരാൾ പാകിസ്ഥാൻ പൗരനും മറ്റുള്ളവർ ശ്രീലങ്കക്കാരായ തമിഴ് മുസ്ലിങ്ങളുമാണ്. പാകിസ്ഥാനിയുടെ പേര് ഇല്യാസ് അൻവർ എന്നാണ്. സംശയം തോന്നാതിരിക്കാൻ നെറ്റിയിൽ ഭസ്‌മവും തിലകവും ചാർത്തി ഹിന്ദുക്കളുടെ വേഷത്തിലാണ് ഇവർ എത്തിയതെന്നും ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്‌ച അർദ്ധരാത്രിയോടെയാണ് തമിഴ്‌നാട് പൊലീസിന് ഇന്റലിജൻസ് മുന്നറിയിപ്പ് കിട്ടിയത്. തുടർന്ന് രാത്രി തന്നെ കോയമ്പത്തൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. 1,300 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സുരക്ഷ ശക്തമാക്കി. ഹൈന്ദവ നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നഗരത്തിലെങ്ങും പൊലീസ് വാഹനപരിശോധന കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിൽ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തിൽ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ മേഖലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.എ.ഡി.ജി.പി ജയന്ത് മുരളി ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends