യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട: മുഖ്യമന്ത്രി

ആര്‍.ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫിലേക്ക് അടര്‍ത്തിമാറ്റാനുള്ള നീക്കത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മാണിക്കെതിരായ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന അഭിപ്രായം തനിക്കില്ലെന്നും വ്യക്തമാക്കി.
മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവേയാണ് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഈ സര്‍ക്കാര്‍ വന്നകാലം മുതല്‍ ഇപ്പൊ വീഴും എന്ന് പറഞ്ഞു നടന്നവര്‍ക്ക് ആരെയെങ്കിലും ഒപ്പം കൂട്ടാനായോ? യു.ഡി.എഫിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതല്ലാതെ ആരെങ്കിലും കൊണ്ടുപോകാനായോ? എല്‍.ഡി.എഫിന് മുന്നണി വികസിപ്പിക്കാന്‍ അവകാശമുണ്ട്. അതിന് യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് പനിക്കേണ്ട.
തനിക്കെതിരായ ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന മാണിയുടെ പ്രസ്താവനയില്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാണി പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍ മാണിയോട് തന്നെ ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























