Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ഉറ്റവരാണ് തന്റെ പ്രിയതമനെ ഇല്ലാതാക്കിയെന്ന് അറിഞ്ഞിട്ടും വേദനകൊണ്ട് തള്ളി നീക്കിയ ദിനങ്ങള്‍... കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികളുടെ ശിക്ഷ വിധി മാറ്റിവെച്ചു

24 AUGUST 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...

മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...

കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികളുടെ ശിക്ഷ വിധി മാറ്റിവെച്ചു. 27 ലേക്കാണ് വിധി പറയൽ കോടതി മാറ്റിയത്. കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച്‌ പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവെന്ന് നീനുതിരിച്ചറിയാന്‍ വൈകി. കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു കാത്തിരിക്കുന്നുണ്ട്. നീനുവിന് നീതി കിട്ടുന്നതും കാത്ത് നീനുവിന്റെ അച്ഛനും ചേട്ടനും കോട്ടയത്തെ ജയിലിലുണ്ട്. ഒരു വട്ടം പോലും അവരെ കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയോ മറ്റു ബന്ധുക്കളോ പിന്നീടിതുവരെ നീനുവിനോട് സംസാരിച്ചിട്ടുമില്ല. ജന്മം തന്നവരെന്ന ബഹുമാനമുണ്ട്. പക്ഷേ, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നീതിബോധത്തിനും അപ്പുറമല്ല, ആ സഹതാപമെന്ന് നീനു.ഓര്‍മകളില്‍ വിങ്ങിനീറുന്ന ആ വീട്ടിലെ ഓരോരുത്തരും വീണു പോകാതെ പരസ്പരം താങ്ങി നില്‍ക്കുന്നത് നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടുമാത്രമായിരുന്നു.

നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഒ​ന്നാം​പ്ര​തി പ​ത്ത​നാ​പു​രം തെ​ന്‍​മ​ല ഒ​റ്റ​ക്ക​ല്‍ ശ്യാ​നുഭ​വ​നി​ല്‍ ഷാ​നു (ശ്യാ​നു ചാ​ക്കോ, 27), ര​ണ്ടാം​പ്ര​തി ഇ​ട​മ​ണ്‍ നി​ഷാ​ന മ​ന്‍​സി​ല്‍ നി​യാ​സ് മോ​ന്‍ (ചി​ന്നു, 24), മൂ​ന്നാം പ്ര​തി ഇ​ട​മ​ണ്‍ ഇ​ഷാ​ന്‍ ഇ​സ്മ​യി​ല്‍ (21), നാ​ലാം​ പ്ര​തി പു​ന​ലൂ​ര്‍ ഇ​ട​മ​ണ്‍ റി​യാ​സ് മ​ന്‍​സി​ല്‍ റി​യാ​സ് ഇ​ബ്ര​ഹിം​കു​ട്ടി (27), ആ​റാം ​പ്ര​തി പു​ന​ലൂ​ര്‍ തെ​ങ്ങും​ത​റ​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ താ​ഴെ​ക്ക​ട​വാ​തി​ല്‍​ക്ക​ല്‍ അ​ശോ​ക ഭ​വ​നി​ല്‍ മ​നു മു​ര​ളീ​ധ​ര​ന്‍ (27), ഏ​ഴാം ​പ്ര​തി പു​ന​ലൂ​ര്‍ മ​രു​ത​മ​ണ്‍, ഭ​ര​ണി​ക്കാ​വ് അ​ന്‍​ഷാ​ദ് മ​ന്‍​സി​ലി​ല്‍ ഷി​ഫി​ന്‍ സ​ജാ​ദ് (28), എ​ട്ടാം​പ്ര​തി പു​ന​ലൂ​ര്‍ ചാ​ല​ക്കോ​ട് വാ​ലു​തു​ണ്ടി​യി​ല്‍ എ​ന്‍. നി​ഷാ​ദ് (23), ഒ​ന്പ​താം​പ്ര​തി പ​ത്ത​നാ​പു​രം വി​ള​ക്കു​ടി ക​ട​ശേ​രി ടി​റ്റു​ഭ​വ​ന്‍ ടി​റ്റു ജെ​റോം (25), 11ാംപ്ര​തി പു​ന​ലൂ​ര്‍ മു​സാ വ​രി​ക്കു​ന്ന് മ​രു​തി​വി​ള, മു​സാ​വ​രി​ക്കു​ന്ന് അ​ല്‍​മ​ന്‍​ഹ​ല്‍ മ​ന്‍​സി​ല്‍ ഫ​സി​ല്‍ ഷെ​രീ​ഫ് (അ​പ്പൂ​സ്, 26), 12ാം പ്ര​തി പു​ന​ലൂ​ര്‍ കൂ​നം​കു​ഴി​യി​ല്‍ വാ​ള​ക്കോ​ട് ഈ​ട്ടി​വി​ള ഷാ​നു ഷാ​ജ​ഹാ​ന്‍ (25) എ​ന്നി​വ​രെ​യാ​ണു കോ​ട​തി കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചാം പ്ര​തി​യും നീ​നു​വി​ന്‍റെ പി​താ​വു​മാ​യ ചാ​ക്കോ ജോ​ണ്‍ (51), 10-ാം പ്ര​തി പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് സ​ന്തോ​ഷ് ഭ​വ​നി​ല്‍ ബി. ​വി​ഷ്ണു (അ​പ്പു​ണ്ണി, 25), 13-ാം പ്ര​തി പു​ന​ലൂ​ര്‍ കൂ​നം​കു​ഴി​യി​ല്‍ ചെ​മ്മ​ന്തൂ​ര്‍ പൊ​യ്യാ​നി ബി​ജു വി​ല്ല​യി​ല്‍ ഷി​നു ഷാ​ജ​ഹാ​ന്‍ (23), 14-ാം പ്ര​തി പു​ന​ലൂ​ര്‍ ചെ​മ്മ​ന്തൂ​ര്‍ സ​ജി​താ മ​ന്‍​സി​ല്‍ മ​ഞ്ജു ഭ​വ​നി​ല്‍ റെ​മീ​സ് ഷെ​റീ​ഫ് (25) എ​ന്നി​വ​രെയാണ് വെറുതെവിട്ടത്.

കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ പ്ര​തി​ക​ള്‍​ക്കെ​തി​രെ പ​ണ​ത്തി​നു വേ​ണ്ടി​യ​ല്ലാ​ത്ത ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല​പേ​ശ​ല്‍ (364എ), ​കൊ​ല​പാ​ത​കം (302), ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ (5062) എ​ന്നി കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ള്‍​ക്കു ഗൂ​ഢാ​ലോ​ച​ന (120 ബി) ​വ​കു​പ്പു പ്ര​കാ​രം കു​റ്റം ചു​മ​ത്തി. ര​ണ്ട്, നാ​ല്, ആ​റ്, ഒ​ന്പ​ത്, 11, 12 പ്ര​തി​ക​ള്‍​ക്കെ​തി​രേ ഭ​വ​ന​ഭേ​ദ​നം (449), നാ​ശ​ന​ഷ്ടം വ​രു​ത്ത​ല്‍ (427), ത​ട​ഞ്ഞു​വ​യ്ക്ക​ല്‍ (341) വ​കു​പ്പു​ക​ള്‍​പ്ര​കാ​ര​വും എ​ട്ട്, 12 പ്ര​തി​ക​ള്‍​ക്കെ​തി​രേ ദേ​ഹോ​പ​ദ്ര​വം എ​ല്‍​പ്പി​ക്ക​ല്‍ (323, 334) വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും കു​റ്റം ചു​മ​ത്തി. ഏ​ഴാം പ്ര​തി​ക്കെതിരേ തെ​ളി​വു ന​ശി​പ്പി​ക്ക​ലി​നു (201) വ​കു​പ്പു പ്ര​കാ​രം പ്ര​ത്യേ​കം കു​റ്റം ചു​മ​ത്തി​യ​പ്പോ​ള്‍, കൊ​ല​പ്പെ​ടു​ത്താ​നാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന (364) വ​കു​പ്പി​ല്‍​നി​ന്ന് എ​ല്ലാ ​പ്ര​തി​ക​ളെ​യും ഒ​ഴി​വാ​ക്കി. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​മാ​ണ് നാ​ലു പ്ര​തി​ക​ളെ വെ​റു​തെ വി​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

2018 മേയ് 27, നീനു എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീണ ദിവസം. പ്രത്യാശയുടെ മെഴുകുതിരി നാളങ്ങള്‍ അവള്‍ ആഗ്രഹിച്ച ജീവിതത്തിലേയ്ക്ക് നീട്ടിയ വെളിച്ചം ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഉറ്റവര്‍ തന്നെ ഊതിക്കെടുത്തുകയും അവളെ കൂറ്റാകൂരിരുട്ടിലേയ്ക്ക് തള്ളിവിടുകയും ചെയ്ത ദിവസം. ഇഷ്ടപ്പെട്ടവനുമായി ജിവിതം പങ്കുവെക്കാന്‍ ഉറ്റവര്‍ ചൂണ്ടിക്കാട്ടിയ ജാതിയുടെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നോട്ടിറങ്ങിയപ്പോള്‍ അവള്‍ ഒരിക്കലും കരുതിയിരുന്നില്ല അത് തന്റെ പാതിയുടെ പ്രാണനെടുക്കിന്നിടം വരെ എത്തുമെന്ന്. അങ്ങേയറ്റം വന്നാല്‍ ഒരു പോലീസ് കേസ്, അതുമല്ലെങ്കില്‍ ഭീഷണിയും ഉന്തും തള്ളും. അതിനപ്പുറത്തേയ്ക്ക് അവള്‍ പ്രതീക്ഷിരുന്നില്ല. ഈ എതിര്‍പ്പുകളൊക്കെ ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ മാറുമെന്നും കാര്യങ്ങളൊക്കെ ശരിയായി വരുമെന്നും അവരും സ്വപ്നം കണ്ടിരുന്നു. മറ്റേത് പെണ്‍കുട്ടിയയേയും പോലെ മനസിന് കരുത്തേകാനുള്ള സ്വപ്നങ്ങള്‍ അവളും കണ്ടു. അങ്ങനെ, മേയ് 24 ന് കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും (26) കൊല്ലം തെന്മല ഷാനു ഭവനില്‍ നീനുവും(20) വിവാഹ ഉടമ്ബടിയില്‍ ഒപ്പുവെച്ചു. കോട്ടയം അമലഗിരി ബി.കെ കോളജില്‍ ബി.എസ്.സി ജിയോളജി വിദ്യാര്‍ത്ഥിനിയായ നീനു പരീക്ഷാ വിവരം അറിയാനായാണ് 24 ന് കോട്ടയത്ത് എത്തിയത്.

അന്ന് വൈകിട്ട് ഏഴരയോടെ താനും കെവിനും വിവാഹിതരായെന്ന വിവരം നീനും തന്റെ വീട്ടുകാരെ വിളിച്ച്‌ അറിയിച്ചു. വീട്ടുകാര്‍ തിരികെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിറ്റേന്ന് നീനുവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസിനെ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. നിയമപരമായി വിവാഹം ചെയ്തതിന്റെ രേഖകളുമായാണ് ഇരുവരും എത്തിയത്. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും വീട്ടുകാര്‍ക്കൊപ്പം തിരികെ പോകാന്‍ പോലീസ് നിര്‍ബന്ധിച്ചു. എന്നാല്‍ വാശിപിടിച്ച്‌ നീനു കെവിനൊപ്പം പോയി. ഇത്തരത്തിലുള്ള നീക്കങ്ങളും എതിര്‍പ്പുമൊക്കെ നീനുവും കെവിനും മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പിടിച്ചു നിന്നു. തുടര്‍ന്ന് നീനുവിനെ മെഡിക്കല്‍ കോളജിന് സമീപത്തെ ഹോസ്റ്റലില്‍ എത്തിച്ച ശേഷം കെവിന്‍ ബന്ധുവായ അനീഷിന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയിരുന്ന നീനുവും കെവിനും സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങാന്‍ കിടന്നു.

എന്നാല്‍, തികച്ചും ക്രൂരമായ നീക്കങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയവര്‍ അനീഷിന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി. പാതിവഴിയില്‍ അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് കെവിനുമായി മുന്നോട്ട്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ ആശ്വാസത്തില്‍ രാവിലെ കെവിനെ കാണാമെന്ന സന്തോഷത്തിലിരുന്ന നീനു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് നടന്നതൊക്കെ അതിക്രൂരമായ സംഭവവികാസങ്ങളായിരുന്നു. ഒടുക്കം ഒന്നിച്ച്‌ ജീവിച്ചു തുടങ്ങാന്‍ പോലും കഴിയാതെപോയ തന്റെ പാതിയുടെ ചേതനയറ്റ ശരീരത്തില്‍ പുണര്‍ന്ന് നിലവിളിച്ച അവള്‍ ഇന്ന് പതറാറെ മുന്നേറുകയാണ്. തന്റെ പ്രാണനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണമെന്ന പകയോടെ. മകനെ തന്നെ ബന്ധുക്കള്‍ ഇല്ലാതാക്കിയതാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും തന്നെ നെഞ്ചോടു ചേര്‍ത്ത് കൊണ്ടു നടക്കുന്ന കെവിന്റെ മാതാപിതാക്കള്‍ക്ക് സംരക്ഷകയാകണമെന്ന ദൃഢനിശ്ചയത്തോടെ. ഒരിക്കലും തന്റെ സ്വപ്‌നം തിരിച്ചുവരില്ലന്നറിഞ്ഞിട്ടും നീനു ഇപ്പോഴും കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു. അതെ ജാതിയുടെ വേലിക്കെട്ടുകള്‍ ചാടി പ്രണയിച്ചവനെ ഇടയ്ക്കുവെച്ച്‌ തഴയാതെ അവന് കരുത്തേകാന്‍ ഇറങ്ങിത്തിരിച്ച നിനക്കൊപ്പം എന്നുമുണ്ടാകും ഈ സമൂഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (52 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (1 hour ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (2 hours ago)

എന്തൊരു നാണക്കേട്...  (2 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (2 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (2 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends