Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി, അദ്ദേഹം വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു

24 AUGUST 2019 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. അദ്ദേഹം വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സെഷന്‍സ് കോടതി തള്ളിയത്. കര്‍ദിനാള്‍ ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണം. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. എറണാകുളം അങ്കമാലി അതിരൂപതയുടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയത് വഴി സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ് ഭൂമി കൈമാറ്റം ചെയ്‌തെന്നും കാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. 

ഭൂമി വില്‍പ്പനയില്‍ ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. കെസിബിസിയുടെ ഇടനിലയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവന വിശ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതാണെന്ന് വിശ്വാസികളുടെ കൂട്ടായ്മ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. വിവാദം ശക്തമായതോടെ കര്‍ദിനാളിനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികള്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം നടത്തിയിരുന്നു. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യമുന്നയിച്ചു. 


കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വൈദികര്‍ പറഞ്ഞു. അതിനാല്‍ സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണം. സിനഡ് അംഗങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്യണം അല്ലെങ്കില്‍ പള്ളികളിലെ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വൈദികര്‍ വാശിപിടിച്ചു. തുടര്‍ന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സ്ഥിരം സിനഡ് ഉറപ്പ് നല്‍കി്. വ്യാജരേഖ കേസില്‍ പൊലീസ് പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടുമെന്ന് സിനഡ് വ്യക്തമാക്കി. പൊലീസ് പ്രകോപനം ഒഴിവാക്കാന്‍ അധികൃതരോട് ആവശ്യപ്പെടും. കര്‍ദ്ദിനാളിനെതിരായ മറ്റു പരാതികളും സമ്പൂര്‍ണ സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു.

ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു. ഭൂമി വില്‍പ്പനയില്‍ സഭ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അങ്കമാലി അതിരൂപതയ്‌ക്കെതിരെ മൂന്ന് കോടി പിഴ ചുമത്തിയിരുന്നു. ആദ്യഘട്ടമായി 51 ലക്ഷം രൂപയാണ് സഭാ നേതൃത്വം അടച്ചിരുന്നു. ഇടനിലക്കാര്‍ക്കും പിഴ ചുമത്തി. കടം വീട്ടാനായി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാര്‍ വഴി വിറ്റതിലാണ് നികുതി വെട്ടിച്ചത് കണ്ടെത്തിയത്. 60 സെന്റ് ഭൂമി വിറ്റത് മൂന്ന് കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തില്‍ കാണിച്ചത്. ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ 10 കോടി രൂപയ്ക്കായിരുന്നു വിറ്റതെന്ന രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (8 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (14 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (24 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (41 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (45 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends