Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

ശബരിമല വിഷയത്തോടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ തിരിച്ച് പിടിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സി.പി.എം

24 AUGUST 2019 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

ശബരിമല വിഷയത്തോടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ തിരിച്ച് പിടിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സി.പി.എം. അതിനിടയിലാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ ബി.ഡി.ജെ.എസിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള കച്ചിത്തുരുമ്പ് വീണ് കിട്ടിയപ്പോള്‍ ചാടിപ്പിടിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ ചെക്ക് കേസില്‍ ജയിലിലായപ്പോള്‍ കേന്ദ്രവിദേശകാര്യമന്ത്രി ജയശങ്കറിന് മുഖ്യമന്ത്രി കത്തെഴുതിയത് അതുകൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറയാതെ പറഞ്ഞത് അതുകൊണ്ടാണ്. തുഷാറിന് നിയമസഹായവുമായി വ്യവസായി എം.എ യുസഫ് അലിയുടെ അഭിഭാഷകന്‍ അജ്മാനിലെ കോടതിയില്‍ എത്തിയത് പ്രമുഖ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നെന്ന് അങ്ങാടിപ്പാട്ടാണ്. 

ബി.ജെ.പിയുമായി അകന്ന് കഴിയുന്ന വെള്ളാപ്പള്ളി നടേശന്‍ സംഭവം കേന്ദ്രംഭരിക്കുന്ന ബി.ജെ.പി നേതാക്കളെ അറിയിക്കാതെ സി.പി.എം നേതാക്കളെയും മുഖ്യമന്ത്രിയേയും തുഷാറിന്റേ കേസ് അറിയിച്ചത് തന്ത്രപരമായ നീക്കമായിരുന്നു. ബി.ജെ.പി ഇടപെട്ടാല്‍ പുഷ്പം പോലെ തീര്‍ക്കാവുന്ന കേസായിരുന്നു ഇത്, കാരണം വി.മുരളീധരന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രിയായിരിക്കുമ്പോള്‍. ശബരിമല വിഷയവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയവും ഉണ്ടാക്കിയ ക്ഷീണം മാറ്റാന്‍ ബി.ഡി.ജെ.എസിനെ ഇടത് മുന്നണിയില്‍ എത്തിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയ ആശ്വാസമാകും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ ബി.ഡി.ജെ.എസിന് കാര്യമായ പരിഗണന നല്‍കിയിട്ടില്ല. അത് തുഷാറിനെ അസ്വസ്ഥനാക്കുന്നുണ്ട്. അത് മുതലെടുക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ സി.പി.എമ്മിന് വലിയ ആശങ്കയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങളുടെ കുടുംബങ്ങളുടെയും അനുഭാവികളുടെയും വോട്ടുകള്‍ എതിര്‍പാളയത്തില്‍ വീണെന്ന് ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ നേതാക്കള്‍ക്ക് വ്യക്തമായിട്ടുണ്ട്. 

എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണ സി.പി.എമ്മിനുണ്ടെങ്കിലും സമുദായ അംഗങ്ങളുടെ വോട്ട് പൂര്‍ണമായും കിട്ടുന്നില്ല. അതിനായാണ് ബി.ഡി.ജെ.എസിനെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടത്തുന്നത്. അതില്‍ ഒരു പരിധിവരെ വിജയിച്ചുകഴിഞ്ഞു. അതാണ് ജയില്‍ മോചിതനായ തുഷാര്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചതും തന്നെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ ആരോപണം തള്ളിയതും. തുഷാര്‍ ജയിലിലാണെന്ന കാര്യം അറിഞ്ഞിട്ടും ബി.ജെ.പി നേതാക്കള്‍ ഇടപെടുന്നതില്‍ വലിയ ശുഷ്‌ക്കാന്തി കാണിച്ചുമില്ല. രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനവുമാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ട് ഭൂരിപക്ഷം കാര്യങ്ങളും നടപ്പാക്കിയില്ല. ശബരിമല വിഷയം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് വെള്ളാപ്പള്ളി തുറന്നടിക്കുകയും ചെയ്തിരുന്നു. 

സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും വര്‍ദ്ധിക്കാന്‍ കാരണം തങ്ങളുമായുള്ള ബന്ധമാണെന്ന് ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും അതിനനുസരിച്ചുള്ള പ്രാതിനിത്യം തങ്ങള്‍ക്ക് എന്‍.ഡി.എയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് തുഷാറിന്റെ ഉള്‍പ്പെടെ പരാതി. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ ബി.ജെ.പി നിര്‍ദ്ദേശപ്രകാരം വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ബി.ഡി.ജെ.എസ് വീണ്ടും കറിവേപ്പിലയായി. ഇക്കാര്യം അറിയാവുന്ന സി.പി.എം അവസരം കാത്തിരിക്കുകയായിരുന്നു. ഇടത് മുന്നണിയില്‍ സി.പി.ഐ സൃഷ്ടിക്കുന്ന തലവേദന ഒഴിവാക്കണമെങ്കില്‍ അതുപോലെയുള്ള മറ്റൊരു കക്ഷിവേണം. ആ സ്ഥലത്തേക്ക് ബി.ഡി.ജെ.എസിനെ കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടുന്ന സ്ഥിതിയാകും. 

ബി.ഡി.ജെ.എസിനെ സി.പി.എം അടര്‍ത്തിയെടുത്താല്‍ എന്ത് ചെയ്യുമെന്ന ആലോചന ബി.ജെ.പിയിലും നടക്കുന്നുണ്ട്. അസ്വസ്ഥരായ സി.പി.ഐിലെ ഒരു ഗ്രൂപ്പിനെ എന്‍.ഡി.എയിലേക്ക് കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ എന്ത് നടക്കുമെന്ന് കാത്തിരുന്ന് കാണാം. കാരണം രാഷ്ട്രീയം സാധ്യതകളുടെ കലയാണല്ലോ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (8 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (14 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (24 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (41 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (45 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends