Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

പിള്ള നന്നായാല്‍ കൊള്ളാം... എന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്ക് നിരാശ ബാക്കി; പിള്ളയെ കുത്തി നോവിച്ചില്ല, ജോര്‍ജിനേയും; മാണിക്ക് പിന്തുണ; മാണി തന്നെ ബജറ്റ് അവതരിപ്പിക്കും

28 JANUARY 2015 10:00 PM IST
മലയാളി വാര്‍ത്ത.

More Stories...

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ മാത്രം ബാക്കി. ആരേയും തള്ളിപ്പറയാതെ യുഡിഎഫ് യോഗം അവസാനിപ്പിച്ചു. പിള്ളയെ നോവിക്കാത്തത് കൊണ്ട് പിള്ള പുറത്തുവിടുമെന്ന് കരുതിയ വീഡിയോയും ഉടന്‍ വെളിച്ചം കാണില്ല.
ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള സംസാരിച്ചതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണ് പിള്ളയുടെ നടപടി. ഇതിലുള്ള അതൃപ്തി യോഗം രേഖപ്പെടുത്തി. മാണിയുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശവും നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു. 
യുഡിഎഫ് വികാരം ഉള്‍ക്കൊണ്ടാല്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടി വേണ്ടെന്ന് പൊതുവേ തീരുമാനിച്ചു. മുന്നണിയോഗത്തില്‍ പിസി ജോര്‍ജ്ജും പങ്കെടുത്തിരുന്നു. മാണിക്കെതിരെ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് യോഗത്തില്‍ ജോര്‍ജ്ജ് വിശദീകരിച്ചു. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് യുഡിഎഫ് എത്തിയത്. ബിജു രമേശിനെ വിളിക്കാനിടയായ സാഹചര്യവും ജോര്‍ജ്ജ് മുന്നണിയില്‍ വ്യക്തമാക്കി. 
ആരോപണങ്ങളെ മുന്നണി ഒറ്റക്കെട്ടായി നേരിടും. ബാലകൃഷ്ണപിള്ളയുടെ അടുത്ത പ്രതികരണത്തിന് ശേഷം കടുത്ത നടപടികള്‍ വേണമെങ്കില്‍ എടുക്കാനാണ് തീരുമാനം.
ധനമന്ത്രി കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കും. നിയമപ്രകാരമുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അതിനുള്ള സംരക്ഷണം നിയമസഭാ സ്പീക്കറില്‍നിന്നു പൂര്‍ണമായി ലഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാര്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, ഇല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഭാവിയിലുണ്ടാവുകയെന്നും മുന്നണി കണ്‍വീനര്‍ തങ്കച്ചന്‍ പറഞ്ഞു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ യുഡിഎഫില്‍ പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയോടു പറയണം. അല്ലാതെ പത്രത്തില്‍ ചെന്നു പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ സംഭാഷണത്തിലെ പല കാര്യങ്ങളോടും യുഡിഎഫിനു യോജിക്കാന്‍ കഴിയില്ല. മുന്നണി മര്യാദയ്ക്കു ചേര്‍ന്ന കാര്യമല്ല പിള്ളയുടെ വാചകങ്ങളില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. സംഭാഷണം പിള്ള നിഷേധിച്ചിട്ടുമില്ല. പിള്ളയെപ്പോലുള്ള ഒരു ഘടകകക്ഷി നേതാവ് മുന്നണിയിലുള്ള മറ്റൊരു നേതാവിനെതിരെ ബിജു രമേശിനോട് ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. പിള്ളയുടെ സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. യുഡിഎഫ് ഇക്കാര്യത്തില്‍ പൊതുവേ അസംതൃപ്തി രേഖപ്പെടുത്തി. മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന്‍ വിശദീകരിച്ചു. മാണിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം.
പി.സി. ജോര്‍ജ് കെ.എം. മാണിയെ പരാമര്‍ശിച്ചു നടത്തിയ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. ഇതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റുപിടിച്ചിരിക്കുകയാണ്. തുടര്‍ന്നു ബിജെപിയും. അതു രാഷ്ട്രീയമാണെന്നാണ് യുഡിഎഫ് യോഗത്തിന്റെ നിലപാട്. മുമ്പും മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും ആരും രാജിവച്ചിട്ടില്ല. ഇഎംഎസ് മന്ത്രിസഭയുടെ കാലത്തെ സംഭവങ്ങള്‍ നിരത്തി തങ്കച്ചന്‍ വിശദീകരിച്ചു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലെ കേന്ദ്രമന്ത്രിസഭയിലും കുറ്റാരോപിതര്‍ ഉണ്ട്. മാണി ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷ വാദങ്ങളും അംഗീകരിക്കുന്നില്ല. ധനമന്ത്രി കെഎം മാണി തന്നെയാകും ബജറ്റ് അവതരിപ്പിക്കുക എന്നും തങ്കച്ചന്‍ വ്യക്തമാക്കി. ഇതിനുള്ള സംരക്ഷണം നിയമസഭാ സ്പീക്കര്‍ നല്‍കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിവസങ്ങളേറെയായിട്ടും വിശ്വസനീയമായ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒന്നും പ്രാഥമിക തെളിവുകളുമല്ല. പണം കൊടുത്തുവെന്നു പറയുന്നവര്‍തന്നെ കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ടല്ലോ? ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാറിനോടു പ്രതിഷേധവും നീരസവുമുണ്ട്. ഇതു തീര്‍ക്കാന്‍വേണ്ടി സര്‍ക്കാറിനെ കരിവാരിത്തേക്കുകയാണ്. സര്‍ക്കാരിനോടും മന്ത്രമാരോടും വിരോധം തീര്‍ക്കാന്‍ വേണ്ടി ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ വിളിച്ചു പറയുകയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്കുതന്നെ തെളിവുകള്‍ കൊടുക്കാന്‍ കഴിയണം; തങ്കച്ചന്‍ വ്യക്തമാക്കി.
ബാര്‍ വിവാദത്തില്‍ ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റുപിടിച്ചിരിക്കുകയാണ്. തുടര്‍ന്നു ബിജെപിയും. അതു രാഷ്ട്രീയമാണ്. പാലായില്‍ ഹര്‍ത്താല്‍ നടത്തിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും സംസ്ഥാന ഹര്‍ത്താല്‍ നടത്തിയ ബിജെപിയോടും സഹതാപമാണ്. അഴിമതി ആരോപണമുള്ള എത്രയോ മന്ത്രിമാര്‍ ഇന്നു കേന്ദ്ര മന്ത്രിസഭയിലുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ആരോപണമുണ്ടായിട്ടില്ലേ? ആരെങ്കിലും രാജിവച്ചോ? തങ്കച്ചന്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (24 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (33 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends