Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കട്ടക്കലിപ്പോടെ സുരേന്ദ്രന്‍... ശബരിമല വിട്ട് ക്ഷേത്രങ്ങളില്‍ കയറിപ്പറ്റാന്‍ സിപിഎം ആവശ്യപ്പെടുമ്പോള്‍ അരയും തലയും മുറുക്കി ബിജെപി നേതാക്കളും; സംഘടിത ശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കും

25 AUGUST 2019 11:51 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ഭക്തിയും ക്ഷേത്രങ്ങളുമെല്ലാം ചര്‍ച്ചയാകുകയാണ്. ശബരിമലയില്‍ സിപിഎം സ്വീകരിച്ച നിലപാടില്‍ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയതോടെയാണ് പാര്‍ട്ടി തന്ത്രം മാറ്റിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഭക്തരെ തിരിച്ചു പിടിക്കണമെന്ന തീരുമാനമെടുത്തു. മാത്രമല്ല ക്ഷേത്ര ഭരണങ്ങളില്‍ കൂടി കയറിപ്പറ്റണമെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേ സമയം ഇതിനെ കരുതലോടെയാണ് ആര്‍എസ്എസും ബിജെപിയും കാണുന്നത്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി.പി.എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതത ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണ്. ശബരിമലയിലെ പോലീസ് നടപടിയിലും കള്ളക്കെസുകളിലും ഈ സര്‍ക്കാരിന് താമസംവിനാ നിയമവഴിയില്‍ തന്നെ തിരിച്ചടികിട്ടുമെന്ന് ഉറപ്പാണ്. അനിവാര്യമായ തകര്‍ച്ചയാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോള്‍. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യും. വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണ്. ശബരിമലയിലെ പൊലീസ് നടപടിയിലും കള്ളക്കേസ്സുകളിലും ഈ സര്‍ക്കാരിന് താമസംവിനാ നിയമവഴിയില്‍ തന്നെ തിരിച്ചടികിട്ടുമെന്നുറപ്പാണ്. അനിവാര്യമായ തകര്‍ച്ചയാണ് സി. പി. എമ്മിനെ കാത്തിരിക്കുന്നത്. ശബരിമല അതിനൊരു നിമിത്തമായി എന്നുമാത്രം. സംസ്ഥാനകമ്മിറ്റിയും സെക്രട്ടറിയേറ്റുമൊക്കെ ദിവസങ്ങളോളം കൂടിയിരുന്ന് കാലം കഴിക്കുകയല്ലാതെ അതിലെ തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. വമ്പിച്ച ഗൃഹസമ്പര്‍ക്കം പ്ളാന്‍ ചെയ്തിട്ട് സംസ്ഥാനത്തെ പത്തുശതമാനം വീടുപോലും കയറിത്തീര്‍ക്കാന്‍ അവര്‍ക്കുകഴിഞ്ഞിട്ടില്ല. കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂ.

അതേസമയം വിശ്വാസത്തെ അനുകൂലിച്ചു സംസാരിച്ചതിനു നേതാവിനെ പുറത്താക്കിയ പാര്‍ട്ടി, ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസികളെ തിരികെപ്പിടിക്കാന്‍ ശൈലിയും നയവും മാറ്റുകയാണ്. വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ബൃഹദ് പദ്ധതികളാണ് സി.പി.എം. തയാറാക്കിയിരിക്കുന്നത്.

ശബരിമലയില്‍ ചെറു വിമാനത്താവളം നിര്‍മ്മിക്കാനും ആര്‍.എസ്.എസ്, ഹിന്ദു പരിവാര്‍ സംഘടനകള്‍ കൈയടക്കിവച്ചിരിക്കുന്ന ക്ഷേത്രക്കമ്മിറ്റികളില്‍ ഉള്‍പ്പെടെ പാര്‍ട്ടി അംഗങ്ങള്‍ പ്രാതിനിധ്യം നേടി നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ് നീക്കം. പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തരുതെന്ന മുന്‍ നിലപാടിനു വിരുദ്ധമായാണ് ശൈലി മാറ്റുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (25 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends