Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഈ അതികായനെ അറിയണം... മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം വെള്ളാപ്പള്ളി നടേശന്റെ മകനെ നിമിഷ നേരം കൊണ്ട് ഇറക്കിയ യൂസഫലി പ്രധാനമന്ത്രിയുടെ മനവും കവര്‍ന്നു; ഒരു പ്രവാസി മലയാളിക്ക് കിട്ടാവുന്ന വലിയ അംഗീകാരമായി യൂസഫലി മാറുമ്പോള്‍

25 AUGUST 2019 11:57 AM IST
മലയാളി വാര്‍ത്ത

എം.എ. യൂസഫലി എന്ന അതികായന്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ പ്രിയങ്കരനാണ്. ഫോബ്‌സ് സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമതാണ് ലുലു ഗ്രൂപ്പ് ഉടമ കൂടിയായ എം.എ. യൂസഫലി. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ നിര്‍ണായക സ്വാധീനമുള്ളയാളാണ് യൂസഫലി. അതിനാല്‍ തന്നെ ഭരണം മാറിയാലും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും യൂസഫലിയെ തള്ളാനാകില്ല. അടുത്തടുത്ത രണ്ട് ദിവസങ്ങളിലുണ്ടായ സംഭവം മാത്രം മതി ഇത് സ്ഥിരീകരിക്കാന്‍.

തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിലെ ജയിലില്‍ ആയ സമയത്ത് ഉടന്‍ പുറത്തിറങ്ങുമെന്ന് ആരും കരുതിയില്ല. കാരണം ഗള്‍ഫാണ്, അവിടത്തെ നിയമം കര്‍ക്കശമാണ്. അതിനാല്‍ തന്നെ പുറത്തറിഞ്ഞ ഉടനെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെയാണ് വിളിച്ചത്. പുറം രാജ്യത്തെ സംഭവമായതിനാല്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി. കൂടാതെ യൂസഫലിയെ വിളിച്ച് എന്തെങ്കിലും ചെയ്യണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കേന്ദ്രം വിചാരിക്കും മുമ്പ് യൂസഫലി കാര്യം സാധിച്ചെടുത്തു. തുഷാറിനെ പുറത്തിറക്കി.

അങ്ങനെ പിണറായി വിജയന്റെ ഷേക്ക് ഹാന്റ് കിട്ടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. ജമ്മുകശ്മീരിന്റെ വികസനത്തെ സഹായിക്കാനുള്ള യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി രംഗത്തെത്തിയത്. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.

അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയില്‍ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കും. അതേസമയം, യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി. മോദിയുടെ മനസറിഞ്ഞ പ്രവര്‍ത്തനങ്ങള്‍ യൂസഫലിയ്ക്ക് ഏറെ കയ്യടി നേടിക്കൊടുത്തു.

എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ 64 വയസുകാരനായ എം.എ. യൂസഫലി എല്ലാവര്‍ക്കും പ്രിയങ്കരനാണ്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ് അദ്ദേഹം.

26,000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. യുഎഇ, ഇന്ത്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, യെമന്‍, ഈജിപ്ത്, കെനിയ, ബെനിന്‍, ടാന്‍സാനിയ, സെനഗല്‍, ഉഗാണ്ട, നൈജീരിയ, ഘാന എന്നിവിടങ്ങളിലായി 29 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തെഴിലാളികളാണ് യൂസഫലിയെ ആശ്രയിക്കുന്നത്. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയാണ്.

തന്റെ തിരക്കേറിയ ബിസിനസ്സ് ഇടപെടലിനു പുറമേ, യൂസഫലി സാമൂഹിക രംഗത്ത് ഒരുപോലെ സജീവമാണ്. അടുത്തിടെ ഗാന്ധി ഭവനില്‍ വൃദ്ധ ദനം പണിയാന്‍ വന്‍ തുക നല്‍കിയതും ഏറെ ശ്രദ്ധ നേടി. ഇന്ത്യയുടെ ബഹുമാനവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവന, വിദേശ ഇന്ത്യക്കാരുടെ താല്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍, ബിസിനസ്സ് രംഗത്തെ മികച്ച നേട്ടങ്ങള്‍ എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിന് അഭിമാനകരമായ പ്രവാസി ഭാരതീയ സമന്‍ അവാര്‍ഡിനും പരിഗണിച്ചു.

സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

വിദേശ നിക്ഷേപങ്ങളും വൈദഗ്ധ്യവും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ യൂസഫലി എല്ലായ്‌പ്പോഴും പരിശ്രമിച്ചു. അവയില്‍ പ്രധാനമാണ് സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളം. കൊച്ചി സ്മാര്‍ട്ട് സിറ്റി സംരംഭത്തില്‍ മധ്യസ്ഥനായി നിന്നത് അദ്ദേഹത വലിയ കൈയ്യടി നേടി. ഇന്ത്യയിലെ പല പ്രകൃതിദുരന്തങ്ങളിലും ഗള്‍ഫില്‍ നിന്ന് വലിയതും സമയബന്ധിതവുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. അതെ യൂസഫലി അതികായന്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (25 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends