Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അയ്യപ്പന്‍ സാക്ഷി... ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു; തെറ്റുപറ്റിയെന്ന് പറയുന്ന സി.പി.എം അത് തിരുത്തി മാപ്പു പറയാന്‍ തയ്യാറാകണം; അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണം

25 AUGUST 2019 02:29 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ശബരിമല വിഷയത്തില്‍ തെറ്റുതിരുത്തുമെന്ന് പറയുന്ന സിപിഎം, ക്ഷേത്രങ്ങളില്‍ കൂടി പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റാന്‍ ശ്രമിക്കുകയാണ്. അതേസമയം ഇതിനെതിരെ ആഞ്ഞടിക്കുകയാണ് ബിജെപി.

ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് പറയുന്ന സി.പി.എം അത് തിരുത്തി മാപ്പു പറയാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കുടുംബാംഗങ്ങളെ ക്ഷേത്രത്തില്‍ അയയ്ക്കാതെ നേതാക്കള്‍ തന്നെ ശബരിമലയിലെത്തി അപരാധം ഏറ്റു പറഞ്ഞ് ആത്മാര്‍ത്ഥത തെളിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ദേശീയതയെയും ആത്മീയ ഔന്നത്യത്തെയും എപ്പോഴും കുത്തിവീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനിവാര്യമായ പതനമാണ് ഉണ്ടായിരിക്കുന്നത്. കാശ്മീരിനെ അധിനിവേശ പ്രദേശമാക്കിയെന്നും മറ്റൊരു പലസ്തീന്‍ ആക്കിയെന്നുമുള്ള സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാക്കുകളുടെ തനിയാവര്‍ത്തനമാണ്. ഇത് രാജ്യ വിരുദ്ധ പ്രസ്താവനയാണ്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ മൂന്നു മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി വന്ന പ്രതികരണങ്ങള്‍ വൈകിവന്ന വിവേകമാണ്.ജയറാം രമേശ്, അഭഷേക് സിംഗ്വി, ശശി തരൂര്‍ എന്നിവരുടെ പ്രതികരണങ്ങള്‍ ദേശീയ ചര്‍ച്ചയ്ക്കു വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോളെന്നാണ് ബിജെപി നേതാവ്‌കെ. സുരേന്ദ്രന്‍ പറയുന്നത്. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

അതേസമയം വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ബൃഹദ് പദ്ധതികളാണ് സി.പി.എം. തയാറാക്കിയിരിക്കുന്നത്. ശബരിമലയില്‍ ചെറു വിമാനത്താവളം നിര്‍മ്മിക്കാനും ആര്‍.എസ്.എസ്, ഹിന്ദു പരിവാര്‍ സംഘടനകള്‍ കൈയടക്കിവച്ചിരിക്കുന്ന ക്ഷേത്രക്കമ്മിറ്റികളില്‍ ഉള്‍പ്പെടെ പാര്‍ട്ടി അംഗങ്ങള്‍ പ്രാതിനിധ്യം നേടി നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ് നീക്കം. പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തരുതെന്ന മുന്‍ നിലപാടിനു വിരുദ്ധമായാണ് ശൈലി മാറ്റുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറു ദിവസമായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കൊടുവില്‍ അംഗീകരിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിശ്വാസസംരക്ഷണത്തിനു മുന്‍തൂക്കം നല്‍കണമെന്ന് പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കേഡര്‍ സംവിധാനം തകര്‍ന്നതായാണ് നേതൃയോഗങ്ങളുടെ വിലയിരുത്തല്‍. കേഡര്‍ സ്വഭാവത്തോടെയാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ യോഗങ്ങള്‍ ഇതു മറികടന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറ വീണ്ടും ഇളകുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

എല്ലാ ക്ഷേത്രകമ്മിറ്റികളിലും പാര്‍ട്ടി പ്രതിനിധികളുണ്ടാകണമെന്നും പള്ളികളിലും മോസ്‌കുകളിലും പാര്‍ട്ടിയംഗങ്ങളുടെ പ്രാതിനിധ്യമുണ്ടാകണമെന്നും കല്യാണം, മരണം ഉള്‍പ്പെടെ നാട്ടില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പാര്‍ട്ടിയംഗങ്ങളുടെ സാന്നിധ്യമുണ്ടാകണമെന്നും നേതൃയോഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (25 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends