ഭാര്യ പ്രസവിച്ച സന്തോഷം അതിര് കടന്നു; പ്രസവിച്ച് വീണ കുഞ്ഞിനേയും ഭാര്യയെയും കൊണ്ട് കൊടൈക്കനാലില്‍ പോകണമെന്ന് വാശിപിടിച്ച് ഭര്‍ത്താവ്; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ!!
മദ്യപിച്ച് ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. യുവാവിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശെല്‍വത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനേയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്നാവശ്യപ്പെട്ട് യുവാവ്. ബഹളം വെച്ച യുവാവിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. മൂന്നാര്‍ ചെണ്ടുവരെ സ്വദേശി നവീന്‍ തോമസാണ് ആശുപത്രിയില്‍ ബഹളം വെച്ചതിന് അറസ്റ്റിലായത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ് നാടകീയ രംഗങ്ങള്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ പ്രസവിച്ചത്. ഇതിന്റെ സന്തോഷത്തില്‍ നവീനും സുഹൃത്തും സമീപത്തെ ബാറില്‍ പോയി മദ്യപിക്കുകയായിരുന്നു.
മദ്യപിച്ച് ലക്ക് കെട്ട് എത്തിയ നവീന്‍ ലേബര്‍ റൂമില്‍ തള്ളിക്കയറാന്‍ ശ്രമം നടത്തി. ഇത് ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇരുക്കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിറകെയാണ് വിചിത്ര ആവശ്യവുമായി നവീന്‍ വരുന്നത്. ഭാര്യയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്ത് തനിക്ക് ഭാര്യയേയും കുട്ടിയേയും കൊണ്ട് കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്ന് തുടർന്ന് ആശുപത്രി അധികൃതർ പോലീസ് വിളിച്ച് വരുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha