Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

27 വർഷത്തിനുശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സി.ബി.ഐ. കോടതിയിൽ വിചാരണ തുടങ്ങി. പ്രോസിക്യൂഷന്‍ തീർത്തും നിസ്സഹായരായി മാറിയ അവസ്ഥയാണ് കോടതിയിൽ കണ്ടത് ...ഒരാള്‍ പോലും സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി ..അതോടെ അഭയ കൊലക്കേസിലെ പ്രതികള്‍ ആരും ശിക്ഷിക്കപ്പെടില്ല എന്ന് ഏതാണ്ട് വ്യക്തമായി

28 AUGUST 2019 01:13 PM IST
മലയാളി വാര്‍ത്ത

1992 മാർച്ച്‌ 27നാണ്‌ അഭയ കൊല്ലപ്പെട്ടത്‌. 27 വർഷത്തിനുശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സി.ബി.ഐ. കോടതിയിൽ വിചാരണ തുടങ്ങി. പ്രോസിക്യൂഷന്‍ തീർത്തും നിസ്സഹായരായി മാറിയ അവസ്ഥയാണ് കോടതിയിൽ കണ്ടത് ആദ്യദിവസം ആദ്യം വിസ്തരിച്ച സാക്ഷി തന്നെ കൂറുമാറി.

സിസ്റ്റർ അഭയയോടൊപ്പം പയസ്സ്‌ ടെൻത്‌ കോൺവെന്റിലെ അന്തേവാസിയും കേസിലെ 50-ാം സാക്ഷിയുമായ സിസ്റ്റർ അനുപമയാണ്‌ സി.ബി.ഐ.യ്ക്ക്‌ നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്‌.

മുൻപ് പറഞ്ഞതെല്ലാം തന്നെ സിസ്റ്റർ അനുപമ ഇപ്പോൾ മാറ്റിപ്പറഞ്ഞു .അഭയ മരിച്ചദിവസം രാവിലെ നാലുമണിക്ക്‌ സിസ്റ്റർ അഭയ തന്റെ മുറിയിലെത്തി തന്നെ വിളിച്ചുണർത്തുമ്പോൾ നൈറ്റിയും ശിരോവസ്ത്രവും ധരിച്ചിരുന്നതായാണ്‌ അനുപമ 1997ൽ സി.ബി.ഐ.യ്ക്ക്‌ മൊഴി നൽകിയിരുന്നത്‌. എന്നാൽ അന്ന്‌ ശിരോവസ്ത്രം ധരിച്ചിരുന്നതായി താൻ കണ്ടില്ലെന്ന്‌ അനുപമ ഇപ്പോൾ വിചാരണയിൽ മൊഴിമാറ്റി പറഞ്ഞു.

അതുപോലെ സിസ്റ്റർ അഭയയെ കാണാനില്ലെന്നു പറഞ്ഞുകേട്ട്‌ താഴെ അടുക്കളഭാഗത്ത്‌ എത്തിയപ്പോൾ സിസ്റ്ററുടെ ഒരു ചെരുപ്പ്‌ തുറന്നു കിടന്ന ഫ്രിഡ്‌ജിന്‌ സമീപം കണ്ടെന്നാണ് അന്ന്‌ സിസ്റ്റർ അനുപമ മൊഴി നൽകിയിരുന്നത് . ഒരു കൈക്കോടാലി, അടപ്പ്‌ തുറന്ന്‌ വെള്ളം വാർന്നൊഴുകുന്ന കുപ്പി, അഭയയുടെ ശിരോവസ്ത്രം എന്നിവയും കണ്ടതായി അനുപമ മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആൾത്തിരക്ക്‌ കാരണം ഒന്നും കാണാൻ കഴിഞ്ഞില്ലെന്നാണ്‌ ഇപ്പോൾ അനുപമ കോടതിയിൽ മൊഴി നൽകിയത്‌.

അടുക്കളഭാഗത്ത്‌ നിന്ന്‌ പുറത്തേയ്ക്കുള്ള വാതിലിന്റെ കുറ്റി അകത്തു നിന്ന്‌ തുറന്നിരുന്നു. എന്നാൽ പുറത്തുനിന്ന്‌ വാതിൽ കുറ്റിയിട്ടിരുന്നതായും അനുപമ സി.ബി.ഐ.യ്ക്ക്‌ മൊഴിനൽകിയിരുന്നു. അങ്ങനെ പറഞ്ഞിട്ടേയില്ലെന്നാണ്‌ തിങ്കളാഴ്ച അനുപമ കോടതിയിൽ പറഞ്ഞത്‌.
കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നത് കൊലക്കേസിൽ വളരെ നിര്‍ണ്ണായക മൊഴിയായിരുന്നു . എന്നാൽ അങ്ങനെ അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്ന് സിസ്റ്റര്‍ കോടതിയില്‍ മൊഴിമാറ്റിയതോടെ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം നിഷ്ഫലമായി.

സംഭവദിവസം അടുക്കളഭാഗത്തെ മുറിയിൽ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഒന്നാം പ്രതി ഫാ.തോമസ്‌ എം. കോട്ടൂർ സിസ്റ്റർ അഭയയുടെ അധ്യാപകനായിരുന്നെന്നും അനുപമ മൊഴിനൽകി.

ഇതിനിടെ സാക്ഷികളുടെ കൂറുമാറ്റം തടയാനാകില്ലെന്നും ഒരാള്‍ പോലും സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവും കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം.

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായി ..അഭയ കൊലക്കേസിലെ പ്രതികള്‍ ആരും ശിക്ഷിക്കപ്പെടില്ല .. സാക്ഷികളാരും തന്നെ സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ച സ്ഥിതിക്ക് കൊലപാതകം കോടതിയിൽ തെളിയിക്കാനാവില്ല.

കേസിലെ രണ്ടാം സാക്ഷിയാണ് സഞ്ജു പി മാത്യു. കൊലപാതകം നടന്നതിന്റെ തലേദിവസം കോണ്‍വെന്റിന് സമീപം ഫാദര്‍ കോട്ടൂരിന്റെ ബൈക്ക് കണ്ടതായി സഞ്ജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു .

ഒന്നാം പ്രതിയാണ് ഫാദര്‍ കോട്ടൂർ . എന്നാല്‍ ഇതെല്ലാം ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും അങ്ങനെ ഒന്നും കണ്ടിരുന്നില്ലെന്നും സഞ്ജു പറഞ്ഞു ..മാത്രമല്ല ദിവസങ്ങളോളം തന്നെ കസ്റ്റഡിയില്‍ വെച്ചുവെന്നും സഞ്ജു കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സഞ്ജുവിനെയും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (41 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (51 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends