വരുന്നത് ജയിക്കാനുള്ള സ്ഥാനാര്‍ത്ഥിതന്നെ; പാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ പി.ജെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചു

പാലാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളാ കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. ഏതെങ്കിലും ഒരു പേരിലേക്ക് ചര്‍ച്ചകള്‍ എത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിക്കുകയെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നിര്‍ദ്ദേശമനുസരിച്ചാണ് തങ്ങള്‍ മുന്നോട്ടു പോകുന്നത്. സ്ഥാനാര്‍ത്ഥിയെ കുറിച്ച് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
അതേ സമയം കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ പി.ജെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്. യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിക്കാന്‍ മുന്നണി യോഗത്തില്‍ പയറ്റേണ്ട തന്ത്രങ്ങളാണ് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായത്. തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധികള്‍ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ പാലായില്‍ നിഷ ജോസിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് തൊടുപുഴ മുന്‍സിഫ് കോടതി ഏര്‍പ്പെടുത്തിയ വിലക്കില്‍ മാറ്റമുണ്ടാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് പിജെ ജോസഫിന്റെ നീക്കം.
ജോസ് കെ മാണി വിഭാഗത്തെ കൊണ്ട് പിജെ ജോസഫിനെ നേതാവായി അംഗീകരിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. യുഡിഎഫ് വിലക്ക് ലംഘിച്ച് ചേര്‍ന്ന യോഗത്തിന് പിജെ ജോസഫ് തന്നെയാണ് നേതൃത്വം വഹിച്ചത്. മോന്‍സ് ജോസഫ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടന്‍ ,ടി.യു കുരുവിള തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കെത്തിയിരുന്നു. അതേ സമയം വിലക്ക് ലംഘിച്ച് ജോസഫ് വിഭാഗം നടത്തിയ യോഗം യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിച്ചു.
അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ എന്‍ സി പി നേതൃയോഗവും വൈകിട്ട് ഇടതുമുന്നണി യോഗവും ചേരും. അതിനുശേഷമാകും പ്രഖ്യാപനം. മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍ സി പിയില്‍ ധാരണയായതായാണ് സൂചന. പാല കെ.എം.മാണിയുടെ സ്വന്തം മണ്ഡലമായിരുന്നത് യു.ഡി.എഫിനാണ് വിജയസാധ്യതയെങ്കിലും വാശിയേറിയ പോരാട്ടത്തിനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മാണിയുടെ വിയോത്തെ തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ അദേഹത്തിന്റെ പ്രവര്‍ത്തന വീര്യം വോട്ടുകളാകാനുള്ള സാധ്യത ഇടതുമുന്നണിയും എന്‍ സി പിയും ഭയക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിനെ തര്‍ക്കം എന്‍ സി പിക്ക് പ്രതീക്ഷ നല്‍കുന്ന ഘകടമാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യു.ഡി.എഫ് വോട്ടുകള്‍ ചേരുമെന്നതാണ് ഇടതുമുന്നണി കണക്കു കൂട്ടുന്നത്. ലോക്‌സഭയിലുണ്ടായ കനത്ത പരാജയത്തില്‍ നിന്ന് മുക്തരാവാന്‍ വിജയമോ നിലമെച്ചപ്പെടുത്തലോ പാലായില്‍ ഇടതുമുന്നണിക്ക് അനിവാര്യമാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന് അവര്‍ക്ക് അറിയാം.
https://www.facebook.com/Malayalivartha
























