നാലാം തവണയും അങ്കത്തിനൊരുങ്ങി കാപ്പൻ; പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ഥിയാകും

പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ഥിയാകും. എന്‍സിപി നേതൃത്വമാണു തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് ഉണ്ടാകും.
ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവുംകൂടിയായ മാണി സി.കാപ്പനായിരുന്നു. എല്‍ഡിഎഫിന്റെ പാലാ സീറ്റ് എന്‍.സി.പിക്കാണ് നല്‍കിയിട്ടുള്ളത്.
മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് എന്‍സിപിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും എതിർപ്പു തള്ളിയാണ് തീരുമാനം. സംസ്ഥാന നിര്‍വാഹക സമിതിയംഗം സാബു ഏബ്രഹാം മാണി സി കാപ്പനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























