Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തുഷാറിന് പിന്നാലെ ചെക്ക് കേസിൽ കുടുങ്ങി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻ; രണ്ട് കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി; അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തതിനിടെ പിടികൂടുകയായിരുന്നു

28 AUGUST 2019 03:56 PM IST
മലയാളി വാര്‍ത്ത

ചെക്കുകേസില്‍ തുഷാര്‍വെള്ളാപ്പള്ളിക്കു പിന്നാലെ യു.എ.ഇ ജയിലില്‍ കുടുങ്ങി കേരളത്തിലെമറ്റൊരു പ്രമുഖന്റെ മകന്‍ കൂടി. കേരളത്തിലെ പ്രമുഖ വ്യവസായിയും, ശ്രീനാരായണ സഹോദരസംഘം നേതാവും ചലച്ചിത്ര നിര്‍മാതാവുകൂടിയായ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനാണ് ഇപ്പോള്‍ അല്‍ ഐന്‍ ജയിലുള്ളത്.

തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി.ഒരു സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് ബൈജു ഗോപാലനെതിരെ ഉയര്‍ന്ന പരാതി ഉയർന്നിരിക്കുന്നത്.

രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബൈ പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് പിടികൂടിയത്. ബൈജുവിന്റെ പാസ് പോര്‍ട്ട് അലൈന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്. ഒമാന്‍ പൊലിസാണ് അബൂദാബി പൊലിസിന് ബൈജുവിനെ കൈമാറിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ ദുബൈ പൊലിസ് പിടികൂടുമ്ബോള്‍ തൊട്ടടുത്ത സെല്ലില്‍ ബൈജു ഗോപാലനും ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ബൈജുവിനെ രക്ഷിക്കാന്‍ ആരും ഇടപെട്ടിട്ടില്ല.
അതേ സമയം ചെക്കു കേസില്‍ കോടതിക്കകത്തും പുറത്തും ഒത്തുതീര്‍പ്പിന് സാധ്യതകളുണ്ട്. എന്നാല്‍ വ്യാജരേഖയിലൂടെ മറ്റൊരു രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചത് യു.എ.ഇയില്‍ ഗുരുതരമായ കുറ്റമായതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോരുക ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് വിവരം. കേസിലായതോടെ യു.എ.ഇ വിടാന്‍ തുഷാറിന് കഴിയാതായി. പൊലീസ് പാര്‍പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അനുനയനീക്കത്തിന് തയ്യാറായത്. കേസിലെ വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.

ഷാര്‍ജയിലെ ഒരു ഷോപ്പിങ്മാളില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍ യു.എ.ഇയിലെ എസ്.എന്‍. ഡി.പി അനുഭാവ സംഘടനയായ സേവനം എന്നിവയുടെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ പിരിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (41 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (51 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends