സി ബി ഐയുടെ കിളി പോയി; സിസ്റ്റർ അഭയ കേസിൽ രണ്ട് നിർണായക സാക്ഷികൾ കൂറുമാറിയതോടെ കേസ് അട്ടിമറിക്കപെടുമെന്ന് സൂചന

സിസ്റ്റർ അഭയ കേസിൽ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പായി. കേസിലെ രണ്ട് നിർണായക സാക്ഷികൾ കൂറുമാറിയതോടെയാണ് കേസ് അട്ടിമറിക്കുമെന്ന് ഉറപ്പായത്. സിസ്റ്റർ അനുപമയും കോൺവെന്റിന് സമീപം താമസിച്ചിരുന്ന സഞ്ജു പി മാത്യുവുമാണ് കൂറുമാറിയത്. ഇനി അടയ്ക്കാ രാജുവിനെയാണ് വിസ്തരിക്കാനുള്ളത്. രാജുവിന്റെ കാര്യത്തിലും സി ബി ഐക്ക് വിശ്വാസം പോരാ.
അഭയ കേസിൽ പ്രതികൾ രക്ഷപ്പെടാനാണ് സാധ്യതയെന്ന് സി ബി ഐ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിയെടുക്കാൻ സി ബി ഐ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിന് ഫലം കാണുമെന്ന് തോന്നുന്നില്ല. അഭയകേസിലെ പ്രതികൾ ഉന്നത സാമൂഹ്യ ബന്ധങ്ങൾ ഉള്ളവരാണ്. അവർക്കു കേന്ദ്രത്തിലും സംസ്ഥാനത്തും വൻ സ്വാധീനമാണുള്ളത്. അതിനു മുന്നിൽ സി ബി ഐക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. സി ബി ഐക്ക് ഇതിനകം തന്നെ അഭയ കേസിൽ കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
യു പി എ സർക്കാരിന്റെ കാലത്ത് അഭയ കേസിൽ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ വരെ ഇടപെടലുണ്ടായി എന്നാണ് അഭയയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ഒരിക്കൽ പറഞ്ഞത്. അഭയ കേസ് സഭയുടെ ചരിത്രത്തിൽ കറുത്ത ലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. അതിൽ നിന്ന് കര കയറാൻ സഭയുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദമാണ് നടക്കുന്നത്. അഭയ കേസ് അടിമറിക്കാൻ ശ്രമം നടത്തിയ ഒരു ഉന്നതനെ പിണറായി സർക്കാർ അടുത്ത കാലത്താണ് ഭരണഘടനാ സ്ഥാപനത്തിൽ നിയമിച്ചത്. ഇത്തരത്തിൽ അതിശക്തമാണ് പ്രതികളുടെ സ്വാധീനം.
കോട്ടയം ബി സി എം കോളേജിൽ പ്രിഡിഗ്രിക്ക് അഭയക്കൊപ്പം പഠിച്ചയാളാണ് സിസ്റ്റർ അനുപമ. അഭയ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അനുപമയെ വിളിച്ചുണർത്തിയിരുന്നു.അപ്പോൾ പ്രസന്നയായിരുന്നു അഭയ. ശിരോവസ്ത്രം ധരിച്ചിരുന്നു. അൽപസമയം കഴിഞ്ഞ് താഴത്തെ നിലയിലെ അടുക്കളയിൽ പാത്രങ്ങൾ വീഴുന്ന ഒച്ച കേട്ടു. താൻ താഴെചെന്നപ്പോൾ ഫ്രിഡ്ജ് തുറന്നുകിടക്കുകയായിരുന്നു. അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും അവിടെ കണ്ടെത്തി. അടുക്കളയിൽ ഒരു കൈകോടാലി കണ്ടു. ഇത്തരത്തിൽ നൽകിയ മൊഴിയാണ് അനുപമ തിരുത്തിയത്.
സംഭവ സമയത്ത് പുരോഹിതന്റെ ബൈക്ക് കോൺവെന്റാൽ കണ്ടതായുള്ള അയൽകാരന്റെ മൊഴിയും അയാൾ തിരുത്തി. ഫാദർ തോമസ് കോട്ടുരും സിസ്റ്റർ സെഫിയുമാണ് കേസിലെ പ്രതികൾ. ജോസ് പുത്യക്കയിലിനെ തെളിവിന്റെ അഭാവത്തിൽ വെറുതെ വിട്ടു. എസ്.പി. കെ. റ്റി. മൈക്കിളിനെയും വെറുതെ വിട്ടിരുന്നു. 1992 മാർച്ച് 27 നാണ് അഭയ മരിച്ചത്.
കേസിൽ നിന്ന് ഊരിപോകാമെന്ന കാര്യത്തിൽ ഉത്തമ വിശ്വാസമാണ് പ്രതികൾ പുലർത്തുന്നത്. സി ബി ഐ നിസഹായത പുലർത്തുകയാണ്. കൂട്ടത്തോടെ സാക്ഷികൾ കൂറു മാറിയതിനെ തുടർന്ന് കിളി പോയ അവസ്ഥയിലാണ് സി ബി ഐ. ഇനി കോടതിയിലാണ് സി ബി ഐയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























