Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ബ്രാഞ്ചുകൾ തുറന്നാൽ കൈയും കാലും വെട്ടുമെന്ന് ഭീഷണി..മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു

28 AUGUST 2019 04:05 PM IST
മലയാളി വാര്‍ത്ത

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയായിരിക്കും ഈ തീരുമാനം. കേരളം വ്യവസായ സൗഹൃദമല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് മുത്തൂറ്റിന്റെ ഈ തീരുമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനികൂടിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്.

കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്...ഇതോടെ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും.സെപ്തംബർ രണ്ടോടുകൂടി സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നു പറയുന്നു ..
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. സി ഐ ടി യു സമരം തുടങ്ങിയത് 2016 ൽ ആണ് . ഇതുവരെ സമരം ഒത്തുതീർപ്പാക്കാൻ ഉള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്. സി ഐ ടി യു പോലുള്ള തൊഴിലാളിയൂണിയനുകളുടെ സമരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലെ മറ്റ് സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയായി മാറാം.

ഇവിടെ സ്വർണം പണയം വെച്ചവരും ഇപ്പോൾ അങ്കലാപ്പിലാണ് .പണയ ഉരുപ്പടികൾ തിരികെ വേണമെന്നാണ് അവരുടെ ആവശ്യം ..എന്നാൽ ഓഫീസ് തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇത് അത്ര എളുപ്പമല്ല. സി ഐ ടി യുക്കാർ ഓഫീസ് തുറക്കാൻ സമ്മതിക്കാത്തതാണ് കാരണം . അതുകൊണ്ടുതന്നെ ഇടപാടുകൾ ഒന്നും തന്നെ നടക്കുന്നില്ല..ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മുത്തൂറ്റ് അധികൃതർ പറയുന്നു.

ഏതായാലും ചില ബ്രാഞ്ചുകളെങ്കിലും വൈകുന്നേരങ്ങളിൽ ഓഫീസിൽ തുറന്നു ഇടപാടുകാർക്ക് സ്വർണം തിരിച്ച്ചെടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ടെന്നും പറയുന്നുണ്ട്

ആനുകൂല്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളിൽ സിഐടിയു സമരം നടത്തുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദ നം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സമവായ ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.

മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകൾ തുറന്നാൽ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകൾക്ക് മുന്നിൽ കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി തുടരുന്ന ഈ സമരം കാരണം കേരളത്തിൽ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞു.

ഈ രീതിയിൽ മുന്നോട്ടുപോയാൽ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല . അങ്ങിനെ ആയാൽ കേരളത്തിൽ സർവീസ് മേഖലയിൽ ട്രേഡ് യൂണിയൻ സമരംമൂലം അടച്ചുപൂട്ടുന്ന ആദ്യത്തെ ലിമിറ്റഡ് കമ്പനിയാകും മുത്തൂറ്റ് ഫിനാൻസ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (41 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (51 minutes ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (3 hours ago)

POWER CUT വിമർശിച്ച് എം എം മണി  (3 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends