Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

കരൾ പിളർക്കുന്ന നോവായി അലീനയുടെ പാഠപുസ്തകം; കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായി അലീന

28 AUGUST 2019 05:25 PM IST
മലയാളി വാര്‍ത്ത

പതിനെട്ടു ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ശേഷം ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഒഴുകിപ്പോയ കവളപ്പാറയിൽ നിന്നും മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്ക് വേണ്ടി രാവും പകലുമില്ലാതെയുള്ള തെരച്ചില്‍ നടത്തിയ ശേഷം നോവും നൊമ്പരം മനസ്സിൽ ബാക്കിയാക്കി ഫയര്‍ഫോഴ്സ് സംഘം മടങ്ങി. 

കവളപ്പാറയില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. പതിനൊന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസസ് എന്ന ഫേസ്ബുക്ക് പേജിൽ കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ ചിത്രമുള്‍പ്പെടെ കുറിപ്പ് പങ്കുവച്ചിരുന്നു.

കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്നു വീണ വീട്ടിലെ കോൺക്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീന. രക്ഷാപ്രവർത്തകർ കണ്ടെടുക്കുമ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു 7 വയസ്സുകാരി അലീന. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, നിലത്തേക്കിരുന്നുപോയ കട്ടിലിൽ അവൾ എന്നെന്നേക്കുമായി ഉറങ്ങുകയായിരുന്നു. കോൺക്രീറ്റ് പാളി മാറ്റി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്കുംഅവൾ ലോകത്തോട് വിട പറഞ്ഞിരുന്നു.

വെട്ടുകാട്ടിൽ വിക്ടറിന്റെ മകളാണ് അലീന. സഹോദരൻ തോമസിന്റെ മകൾ അനഘയും അലീനയും ഒരു കട്ടിലിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോഴാണ് ഉരുൾപൊട്ടൽ എന്ന അപ്രതീക്ഷ അതിഥിയുടെ വരവ്. ആ അതിഥി കവർന്നെടുത്തത് ആ കുഞ്ഞു ജീവനായിരുന്നു. ഒരുമിച്ച് കളിച്ചുവളർന്ന കുഞ്ഞുങ്ങളെ ഒന്നിച്ചുതന്നെയാണ് സംസ്‌കരിച്ചത്. കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി കേരള ഫയർ ആന്റ് റെസ്ക്യൂ സംഘം സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിലാണ് അലീനയെ വീണ്ടും ഓർത്തെടുക്കുന്നത്.

ഇനിയും കണ്ടെത്താനുള്ള പതിനൊന്നു പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന് ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയിൽ തടഞ്ഞതെന്ന കരൾഅറിയിക്കുന്ന ഓർമകളുമായി റെസ്ക്യൂ സംഘത്തിന്റെ കുറിപ്പിൽ വീണ്ടും അലീനയെ കുറിച്ചുള്ള ഓർമകൾ നിറയുന്നത്. ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നുവെന്ന് റെസ്ക്യൂ സംഘം കുറിക്കുന്നു.

'അവസാന ദിനം കരള് പിളർക്കുന്ന നോവായിഅലീനയുടെ പാഠപുസ്തകവും എന്ന് തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റിലെ വരികൾ ഇങ്ങനെ;

കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൻെറ ആദ്യ ദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്ന് വീണ വീട്ടിലെ കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്! അച്ഛൻെറ കൈയ്യിൽ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്. ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന്ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയ്യിൽ തടഞ്ഞത്. ഇന്ന്തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു..... എന്ന് മനസിൽ ഒരു വെമ്പലോടുകൂടിയാണ് കുറിപ്പ് അവസാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (7 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (16 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (36 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (52 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (57 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends