മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

റോഡ് സുരക്ഷയുടെ ഭാഗമായി മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. 2019 ജൂലൈ 15 നാണ് മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്.ഇതനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടം വരുത്തിയാല്‍ രക്ഷകര്‍ത്താക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലും പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തിയാലും ഇനി മുതല്‍ 5000 രൂപ പിഴ നല്‍കേണ്ടി വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാണ് പിഴ ശിക്ഷ. വാഹനങ്ങളില്‍ ഇന്‍ഷുറന്‍സില്ലാതിരുന്നാല്‍ 2000 രൂപ പിഴ ഈടാക്കും.ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ചുമത്തും.
https://www.facebook.com/Malayalivartha
























