കേരളത്തില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി , പത്തനംതിട്ട, കണ്ണൂര്‍,ആലപ്പുഴ, കാസര്‍ഗോഡ് , മലപ്പുറം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 30ന് ഇടുക്കി, മലപ്പുറം, എറണാകുളം, കണ്ണൂര്‍ കോഴിക്കോട് , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ മാറിത്താമസിക്കാന്‍ തയ്യാറാകേണ്ടതുമാണ്. അതി ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha
























