വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളിന് ഇനി അയ്യങ്കാളിയുടെ പേര്

വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ ഇനി അയ്യങ്കാളി ഹാള്‍ എന്നപേരില്‍ അറിയപ്പെടും. തിരുവിതാംകൂര്‍ നിയമസഭയുടെ ആദ്യരൂപമായ വിജെടി ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി .156ാം അയ്യങ്കാളി ജയന്തി ദിനം ആചരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 1896ല്‍ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാള്‍ നിര്‍മ്മിച്ചത്.
തിരുവിതാംകൂറിലെ അവശജന വിഭാഗങ്ങളുടെ അവകാശത്തിനു വേണ്ടി അയ്യങ്കാളി ഇവിടെയാണ് ശബ്ദമുയര്‍ത്തിയത്. സൗജന്യ വിദ്യാഭ്യാസത്തിനും ഭൂരഹിതര്‍ക്ക് ഭൂമിക്കു വേണ്ടിയും അദ്ദേഹം പോരാടിയിട്ടുണ്ട്.അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ഹാളാണിത്. വിക്ടോറിയ മഹാറാണിയുടെ കിരീട ധാരണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ സ്മാരകമായിട്ടായിരുന്നു വിജെടി ഹാള്‍ എന്ന് പേര് നല്‍കിയത്. അയ്യങ്കാളി അംഗമായിരുന്ന ശ്രീമൂലം പ്രജാസഭയുടെ നിയമസഭ മന്ദിരമായിരുന്നു തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന വിജെടി ഹാള്‍.
"
https://www.facebook.com/Malayalivartha
























