സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ട് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥിന് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നോട്ടീസ്; വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉദ്യോഗസ്ഥൻ
കഴിഞ്ഞ പ്രളയകാലത്ത് കൊച്ചിയിലും പത്തനംതിട്ടയിലും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് ഇദ്ദേഹം രാജി വെച്ചത്. എന്നാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയിൽ തുടരാൻ നോട്ടീസ് അയച്ച് ദാമൻ ദിയു ഭരണകൂടം. ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
രാജിക്കത്തു സ്വീകരിച്ചുകഴിഞ്ഞ ശേഷമേ രാജി നിലവില്‍ വരൂവെന്നും സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന്റെ വാതിലില്‍ പതിപ്പിച്ച നോട്ടീസില്‍ പറയുന്നു. എന്നാൽ, നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.
കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരന്പര്യേത-ഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്. കോട്ടയം സ്വദേശിയാണ് കണ്ണന്‍.
https://www.facebook.com/Malayalivartha
























