ദിവസവും ഒരേ സമയത്ത് അലാറം മുഴക്കി ചീറിപ്പാഞ്ഞ് ആംബുലന്‍സ് , 'പിന്നിലെ കള്ളക്കളി കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് ; അത്യാഹിതക്കാർക്കെതിരെ കേസ്

അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സിന് പിന്നിലെ കള്ളകളി കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് .സ്ഥിരം ഒരേസമയത്ത് ആംബുലൻസ് ഇങ്ങനെ പോവുന്നതോടെ മോട്ടോർ വാഹന വകുപ്പിന് സംശയമുദിക്കുകയായിരുന്നു . തുടർന്ന് കഴിഞ്ഞ ദിവസം ചീറി പായുന്ന ആംബുലന്‍സിന് പിന്നാലെ പായുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. ഒടുവില്‍ അതിന് പിന്നിലെ കള്ളക്കളി കണ്ടെത്തി. തൃശൂരിലെ ഒരു മെഡിക്കല്‍ കോളെജില്‍ നിന്ന് അവരുടെ നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ് അലാറം മുഴക്കി ആംബുലന്‍സ് ചീറിപ്പാഞ്ഞിരുന്നത്.
എല്ലാ ദിവസവും വൈകീട്ട് 4.50 എന്ന സമയത്ത് ആംബുലന്‍സ് പോവുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് എത്തുകയായിരുന്നു. പതിവു പോലെ അലാറം മുഴക്കി ആംബുലന്‍സ് പാഞ്ഞു. നിന്നതാവട്ടെ നഴ്‌സിങ് കോളെജ് കവാടം എത്തിയപ്പോൾ . ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങിയത് വിദ്യാര്‍ഥികളും.
ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനം എന്നതിലൂടെ റോഡ് നികുതിയില്‍ ഇളവും ഇവര്‍ നേടിയിരുന്നു. എന്നാല്‍, ഇതുവരെ ഈ ആംബുലന്‍സ് അത്യാഹിതങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൊണ്ടവരാനും കൊണ്ടുപോകാനുമാണ് ഉപയോഗിക്കുന്നത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും, പിഴ ചുമത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























