എല്ലാ ദിവസവും വൈകീട്ട് 4.50ന് നഗരമധ്യത്തിലൂടെ അലാറം മുഴക്കി ചീറിപ്പാഞ്ഞ് ആംബുലന്‍സ്!! മോട്ടോര്‍വാഹന വകുപ്പ് പിന്നാലെ കൂടിയതോടെ കള്ളി വെളിച്ചത്തായി... ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ട് ഞെട്ടി പോലീസ് സംഘം

എല്ലാ ദിവസവും വൈകീട്ട് 4.50ന് നഗരമധ്യത്തിലൂടെ അലാറം മുഴക്കി ചീറിപ്പാഞ്ഞ് ആംബുലന്‍സ് പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ ആംബുലൻസിന്റെ പിന്നാലെ കൂടിയത്. തൃശൂരിലെ ഒരു മെഡിക്കല്‍ കോളെജില്‍ നിന്ന് അവരുടെ നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ് അലാറം മുഴക്കി ആംബുലന്‍സ് ചീറിപ്പാഞ്ഞിരുന്നത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും, പിഴ ചുമത്തുകയും ചെയ്തു. ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനം എന്നതിലൂടെ റോഡ് നികുതിയില്‍ ഇളവും ഇവര്‍ നേടിയിരുന്നു. എന്നാല്‍, ഇതുവരെ ഈ ആംബുലന്‍സ് അത്യാഹിതങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൊണ്ടവരാനും കൊണ്ടുപോകാനുമാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha
























