ഭരണത്തിന്റെ അവസാന വര്‍ഷങ്ങളിലേക്ക് കടന്നപ്പോള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട്... സംസ്ഥാനത്ത് വികസന സ്തംഭനം വരുന്നതായി സൂചന, മാസങ്ങളായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 10 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാറികൊടുത്താല്‍ മതിയെന്നായിരുന്നു ട്രഷറികള്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം

നാം മുന്നോട്ട് എന്ന മുന്ദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ കണ്ടിട്ട് നാം പിന്നോട്ട് പോകും എന്നാണ് തോന്നുന്നത്. സംസ്ഥാനത്ത് വികസന സ്തംഭനം വരാന്‍ പോകുന്നു. കേരളീയരുടെ ഓണം കുളമാകുമോ എന്നതാണ് സംശയം. ഓണമായിട്ടും ബില്ലുകള്‍ മാറിക്കിട്ടാത്തതിനേത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌കരിക്കാനൊരുങ്ങിയിരിക്കുകയാണ് കരാറുകാര്‍. സംസ്ഥാനം നീങ്ങുന്നത് വികസനസ്തംഭനത്തിലേക്ക് എന്നതിനുള്ള സൂചനകളാണിത്.
മാസങ്ങളായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 10 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാറികൊടുത്താല്‍ മതിയെന്നായിരുന്നു ട്രഷറികള്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. ഇതിനിടെയാണ് ഇനി അറിയിപ്പുണ്ടാകുന്നതുവരെ കരാറുകാരുടെയും മറ്റ് അെക്രഡിറ്റഡ് ഏജന്‍സികളുടെയും ബില്ലുകള്‍ മാറി നല്‍കേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞാഴ്ച ധനവകുപ്പ് പുറത്തിറക്കിയത്. മാര്‍ച്ചുമുതല്‍ ബില്ലുകള്‍ മുടങ്ങുന്നുവെന്നാണ് കരാറുകാരുടെ പരാതി. 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറിക്കൊടുത്താല്‍ മതിയെന്ന നിര്‍ദേശമുണ്ടായിരുന്നതുകൊണ്ടുതന്നെ പല സ്ഥാപനങ്ങള്‍ക്കും ബില്ല് മാറാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഇത് അഞ്ചുലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് കരാറുകാര്‍ക്ക് 600 കോടിയോളം രൂപ കുടിശികയായി നല്‍കാനുണ്ടെന്നാണ് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌ക്കരിക്കാനും പുതിയ പദ്ധതികളിലെ ടെന്‍ഡറില്‍ പങ്കാളിയാകേണ്ടെന്നുമാണ് ഇവരുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിലെ കരാറുകാര്‍ക്കും വന്‍തുക കുടിശിക നല്‍കാനുണ്ട്.അവര്‍ക്ക് ബാങ്കുകളില്‍നിന്നു ഡിസ്‌ക്കൗണ്ട് സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. ആവശ്യമായ തുക ബാങ്കുകള്‍ നല്‍കുകയും ആ പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്യുന്നതായിരുന്നു ഈ രീതി. എന്നാല്‍ നിരന്തരം ചെക്കുകള്‍ മാറാന്‍ കഴിയാതെ വന്നതോടെ ആ ആനുകൂല്യവും ഇല്ലാതാകുന്നുവെന്നാണ് കരാറുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























