അടുത്തമാസം അവസാനം യൂണിവേഴ്സിറ്റി കോളേജിൽ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവർക്കെതിരെ എസ് എഫ് ഐയുടെ ഭീഷണിയെന്ന് ആരോപണം; ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ് യു

കെമിസ്ട്രി ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസിൽ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് . സംഭവത്തിൽ ഇടപെടാനെത്തിയ കെഎസ് യു നേതാക്കളെ എസ്‌എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്‌എഫ്‌ഐ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെ .എസ് യൂ ആരോപണം ഉയർത്തിയിരിക്കുന്നത്. കൂടാതെ കെഎസ് യുവില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരെ എസ്‌എഫ്‌ഐ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു.
എന്നാൽ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പിടിച്ചുനില്‍ക്കാനായി കെഎസ് യുവിന്റെ അടവാണിത് എന്നുമാണ് എസ്‌എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രതികരണം. അടുത്തമാസം അവസാനമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്. എസ്‌എഫ്‌ഐക്കാര്‍ക്കെതിരേ നാളെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെഎസ് യു യൂണിറ്റ് കമ്മിറ്റി.
https://www.facebook.com/Malayalivartha
























