നില്‍ക്കുന്നോ അതോ പോകുന്നോ? ബാലകൃഷ്ണപിളളയ്ക്ക് യുഡിഎഫില്‍ തുടരുകയോ പോവുകയോ ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടി; തുടരണമെങ്കില്‍ മിതത്വവും മുന്നണി മര്യാദയും പാലിക്കണം

ആര്‍ ബാലകൃഷ്ണപിള്ളയെ വെട്ടിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണപിളളയ്ക്ക് യുഡിഎഫില്‍ തുടരുകയോ പോവുകയോ ചെയ്യാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തുടരണമെങ്കില്‍ മിതത്വവും മുന്നണി മര്യാദയും പാലിക്കണം. തീരുമാനമെടുക്കേണ്ടത് ബാലകൃഷ്ണപിളളയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കടുത്ത നിലപാടോടെ ആര്‍. ബാലകൃഷ്ണ പിള്ളയുടെ യുഡിഎഫിലെ നിലനില്‍പ്പ് പ്രതിസന്ധിയിലായി. മുന്നണിയുടെ മര്യാദകള്‍ അനുസരിച്ചാല്‍ മാത്രം തുടരാം അല്ലെങ്കില്‍ വിട്ടുപോകാം എന്ന സന്ദേശമാണ് ഇന്നത്തെ പ്രതികരണത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കുന്നത്.
യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വളരെ വ്യക്തമാണ്. യുഡിഎഫില്‍ തുടരുകയാണെങ്കില്‍ അത് ബാലകൃഷ്ണപിള്ളയുടെ രീതിക്ക് പറ്റില്ല. മുന്നണിയുടെ രീതികള്‍ക്ക് വഴങ്ങണം. അതിന് പറ്റില്ലെങ്കില്‍ മുന്നണിവിടാം. മുന്നണിയുമായി ചേര്‍ന്ന് പോകാന്‍ അവസരം നല്‍കിക്കൊണ്ടാണ് പിള്ളക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ തീരുമാനിച്ചത്. പക്ഷേ ഇന്ന്, തന്നെ തിരുത്താന്‍ ആരും വരേണ്ടെന്ന് പ്രഖ്യാപിച്ച് മുന്നണിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ബാലകൃഷ്ണപിള്ള ആഞ്ഞടിച്ചു. ഇതോടെയാണ് നിലപാട് കടുപ്പിക്കാന്‍ മുഖ്യമന്ത്രിയും തീരുമാനിച്ചത്.
യുഡിഎഫിന്റെ താക്കീതും അനുനയിപ്പിക്കലും തള്ളിയ പിള്ളയോട് ഇനി അനുരജഞ്ജന ശ്രമം വേണ്ടെന്ന നിലപാടിലേക്കാണ് യുഡിഎഫ് എത്തുന്നത്. എന്‍എസ്എസ് പിള്ളയെ തള്ളി പറഞ്ഞതും അദ്ദേഹത്തിന് ഇടത് മുന്നണിയിലേക്ക് ചേക്കേറുക അത്ര എളുപ്പമാകില്ലെന്ന കണക്കു കൂട്ടലും യുഡിഎഫിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























