പത്തനംതിട്ടയില്‍ പാറയുമായി വന്ന ടോറസ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു... വാഹനത്തിന്റെ കാബിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി, ഒടുവില്‍...

പത്തനംതിട്ട പയ്യനാമണ്ണില്‍ പാറയുമായി വന്ന ടോറസ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് റബര്‍ തോട്ടത്തിലേക്കു മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തിന്റെ കാബിനുള്ളില്‍ കുടുങ്ങിപോയി. ഡ്രൈവര്‍ കരുനാഗപ്പള്ളി എസ്പി നിലയം ശിവകുമാറിനെ (31) 3 മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. തെങ്ങും തേക്കുമരങ്ങളും തകര്‍ത്ത് ചരിഞ്ഞ ലോറി റബര്‍മരത്തില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാബിന്‍ തകര്‍ന്ന് റബര്‍ മരം ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തോടു ചേര്‍ന്ന് ചാഞ്ഞു നിന്നു.കാബിന്റെ പല ഭാഗങ്ങളും അറുത്തിമാറ്റി, റബര്‍ മരവും മുറിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 10 മണിക്ക് പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫിസ് പടിയിലാണ് അപകടം ഉണ്ടായത്. അടുകാട് പാറമടയില്‍ നിന്ന് പാറ കയറ്റി വന്ന 10 ചക്രമുള്ള ടോറസ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അടുകാട് റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിന്ന് പയ്യനാമണ്‍ അതുമ്പുംകുളം റോഡിലേക്ക് വന്ന ലോറി നേരെ താഴെയുള്ള റബര്‍ തോട്ടത്തിലേക്ക് പാഞ്ഞിറങ്ങി മരങ്ങളില്‍ ഇടിച്ചു മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ശിവകുമാറിനെ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























