പിഎസ്‌സി പരീക്ഷാ നടത്തിപ്പ്... ഇപ്പോഴത്തെ സ്ഥിതി ആശങ്കാ ജനകമെന്നും സമീപകാലത്തെ പി.എസ്.സി നിയമനങ്ങള്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി

പിഎസ്‌സി പരീക്ഷാ നടത്തിപ്പിന്റെ ഇപ്പോഴത്തെ സ്ഥിതി ആശങ്കാ ജനകമെന്നും സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും ഹൈക്കോടതി. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സഫീര്‍ പത്തുദിവസത്തിനകം കീഴടങ്ങാനും നിര്‍ദേശം നല്‍കി. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയാണ് പിഎസ്‌സി . തട്ടിപ്പിലൂടെ അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണം. നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം ആവശ്യമാണ്, എങ്കിലേ ജനവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























