ദേശീയ ഗെയിംസിന് നാളെ കൊടിയേറും

കേരളം കാത്തിരുന്ന ദേശീയ കായികമേളയ്ക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും പി.ടി. ഉഷയും ദീപശിഖ തെളിയിക്കും. ഏഴ് ജില്ലകളിലായാണ് മത്സരങ്ങള്‍ നടക്കുക.
ഗെയിംസിന് മുന്‍പേ വിസ്മയമായ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ മലയാളപ്പെരുമ ലോകത്തെ അറിയിക്കും. ആദ്യ ഒളിംപിക്‌സിന് അരങ്ങായ പുരാതന ഒളിംപിയയുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ചടങ്ങ്. 11,500 അത്‌ലറ്റുകള്‍ ദേശീയ ചാംപ്യന്‍മാരാകാന്‍ മല്‍സരിക്കും. ട്രാക്കിലെയും നീന്തല്‍ കുളത്തിലെയും വേഗമേറിയ താരങ്ങളെ തിരുവനന്തപുരത്തു നിന്നറിയാം. ഗെയിംസിന്റെ നടത്തിപ്പിനായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ 2200 പോലീസുകാര്‍ കായിക താരങ്ങളുടെ സുരക്ഷയ്ക്കുണ്ടാകും.സ്‌റ്റേഡിയത്തിനകത്തും പുറത്തും ഓരോ എസ്പിമാരുടെ നേതൃത്വത്തിലാകും സുരക്ഷാ ചുമതല. റൂറല്‍ എസ്പിയ്ക്കായിരിക്കും സ്റ്റേഡിയത്തിന്റെ മൊത്തം ചുമതല വഹിക്കുന്നത്. ദക്ഷിണ മേഖലാ എഡിജിപി കെ പത്മകുമാര്‍, ഐജി മനോജ് എബ്രഹാം എന്നിവര്‍ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കും. 14 ദിവസം ഏഴു ജില്ലകളിലായി നടക്കുന്ന കായിക ഉത്സവത്തില്‍ കേരളമൊരുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















