Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഒരു ധീരകൃത്യം; കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്; ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ

31 AUGUST 2019 03:27 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ് എന്ന് പരിഹസിച്ച ജയശങ്കർ കമഴ്‌ന്ന് വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുള്ള കാലത്ത് സൂരജിന്റെ പ്രത്യയശാസ്‌ത്രമെന്നും ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപമെന്നും ജയശങ്കർ പരിഹസിക്കുന്നു. ഒരു ധീരകൃത്യം എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഒരു ധീരകൃത്യം. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസിൽ മുൻ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണിയ്ക്കു മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരെയും വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷ. കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്. കമഴ്ന്നു വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുളള കാലത്ത് ടിയാന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷൻ.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലൻസ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. സമീപകാലത്ത് ഉദ്യോഗ കാലാവധി പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ചു.ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിർഭാഗ്യം' എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഇന്നലെയാണ് അറസ്റ്റിലായത്. ടി.ഒ സൂരജിന് പുറമെ കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്‌റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രമുഖർ. വിജിലൻസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. എന്നാൽ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദേശീയ പാതാ വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ കൊണ്ടാണ് പാലം നിർമ്മിച്ചത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തൽ . ഇബ്രാഹിം കുഞ്ഞിനോട് ഇക്കാര്യം വിജിലൻസ് സംഘം അന്വേഷിച്ചിരുന്നു . ഇത് സംബന്ധിച്ച ഫയൽ പലവട്ടം ഇബ്രാഹിം കുഞ്ഞിന്റെ മുമ്പിൽ വന്നിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും കോഴ കൈപറ്റിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പദധതിയിലെ കരാറുകാരായ ആർ ഡി എസിന്റെയും സുമിത് ഗോയലിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്. ഇതിൽ നിന്നാണ് അവർ പണം നൽകിയതിന്റെ കണക്കുകൾ വ്യക്തമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (26 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (52 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (59 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends