Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ് ; നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല

31 AUGUST 2019 03:04 PM IST
മലയാളി വാര്‍ത്ത

രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ്? നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല. ഫെയ്സ്ബുക്കിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. കഥ ഇപ്രകാരം. നിലമ്പൂരെത്തിയ വയനാട്‌ എം.പി രാഹുൽ ഗാന്ധിയെ കാണാൻ അൻവർ സമയം ചോദിച്ചിരുന്നു. രാവിലെ 8 മണിക്ക്‌ സമയം അനുവദിച്ചിട്ടുള്ളതായി ‌ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ്‌ കിട്ടി . മമ്പാട്‌ ടാണയിൽ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്‌. 7:45-ന് തന്നെ അൻവർ മമ്പാട് ‌ എത്തി. 8:45 വരെ രാഹുലിനെ കാത്തിരുന്നെങ്കിലും ഉണർന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്‌.

എപ്പോൾ ഉണരും എന്ന് ‌ വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ലത്രേ. പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക്‌ കൈപ്പിനിയിൽ വച്ച്‌ വിളിച്ചിരുന്നു. പുനർനിർമ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീർ എന്ന വ്യക്തിക്കായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഈ സമയത്ത്‌ തീരുമാനിച്ചിരുന്നു. ഇത്‌ രണ്ടും ഒഴിവാക്കാൻ കഴിയാത്തതിനാൽ അൻവറിന് മമ്പാട്‌ നിന്നും മടങ്ങേണ്ടി വന്നു.

പ്രളയം തകർത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂർ. 61 പേർക്ക്‌ നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ടു‌.നൂറുകണക്കിനാളുകൾ ഭവനരഹിതരായി ‌.പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ,പിന്തുണ അഭ്യർത്ഥിക്കാനാണ് അൻവർ എം.പിയുടെ അപ്പോയിൻമെന്റ്‌ ആവശ്യപ്പെട്ടത്‌.

ആൾനാശം ഇല്ലാത്ത വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം രാഹുൽ മമ്പാട്‌ ‌ വിളിച്ച്‌ ചേർത്തിരുന്നു. ഏറനാട്‌ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം അരീക്കോട്ടും വിളിച്ചു ‌.നിലമ്പൂരിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ല. കഴിഞ്ഞ തവണ എത്തിയപ്പോൾ ഉൾപ്പെടെ നിലമ്പൂരിലെ സ്ഥിതിഗതികൾ എന്ന നിലയിൽ ‌ അദ്ദേഹം അന്വേഷിച്ചില്ലെന്ന പരാതി അൻവറിനുണ്ട് . അതിനാലാണ് ഇത്തവണ മുൻകൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാൻ ശ്രമിച്ചത്‌. സ്വന്തം മണ്ഡലത്തിൽ നടക്കുന്നത്‌ എന്തെന്ന് എം.പിക്ക്‌ കാര്യമായ ധാരണയില്ലെന്ന് അൻവർ പറയുന്നു . ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എം.പിയുടെ റോൾ ഒതുങ്ങിയിരിക്കുന്നുവെന്നാണ് അൻവറിന്റെ പരാതി .

നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എം.പിയുടെ മുന്നിൽ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയതെന്ന് പറഞ്ഞ് അൻവർ പിണങ്ങി ‌. നിലമ്പൂരിലെ ജനങ്ങൾ അദ്ദേഹത്തോട് ‌ എന്ത്‌ തെറ്റ്‌ ചെയ്തു എന്ന് മനസ്സിലാകുന്നില്ല. മികച്ച ഭൂരിപക്ഷം നൽകിയ നിലമ്പൂരിലെ ജനങ്ങളോട്‌ ധാർമ്മികമായി എം.പിക്ക്‌ യാതൊരുവിധ ബാധ്യതകളുമില്ലേ എന്നും അൻവർ ചോദിച്ചു.

തീർന്നില്ല, രാഹുലിന്റെ അണികളെയും അൻവർ കണക്കിന് ശകാരിച്ചു. ഓഫീസ്‌ ഉദ്ഘാടനം മധുരം വിതരണം ചെയ്ത്‌ ആഘോഷിക്കുന്നവർ ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ കുറച്ച്‌ മൃതദേഹങ്ങൾ കണ്ടെടുക്കാനാകാതെ ബാക്കിയുണ്ടെന്ന കാര്യം മറക്കരുതെന്ന് അൻവർ മുന്നറിയിപ്പ് നൽകി. ‌

രാഷ്ട്രീയം കാണിക്കേണ്ടത്‌ ദുരന്തമുഖത്തല്ലെന്നാണ് അൻവർ പറയുന്നത്. താനുമായുള്ള കൂടിക്കാഴ്ച്ച നടക്കാതെ പോയത്‌ ചില തൽപ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (27 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (53 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (1 hour ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends