Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഓ​ക്സ്ഫോ​ര്‍​ഡ് ഇം​ഗ്ലീ​ഷ് അ​റി​യാ​ത്ത​വ​രും ജ​യി​ച്ചി​ട്ടു​ണ്ട്; ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി

31 AUGUST 2019 04:17 PM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീ​ണ്ടും കെ മുരളീധരന്‍ എംപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഓ​ക്സ്ഫോ​ര്‍​ഡ് ഇം​ഗ്ലീ​ഷ് അ​റി​യാ​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ. ​ചാ​ള്‍​സ് മൂ​ന്ന് ത​വ​ണ ഇ​വി​ടെ​നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മോ​ദി അ​നു​കൂ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ത​രൂ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി നേ​ര​ത്തേ​യും മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തരൂര്‍ ഇ​നി​യും മോ​ദി സ്തു​തി തു​ട​ര്‍​ന്നാ​ല്‍ പ​ര​സ്യ​മാ​യി ബ​ഹി​ഷ്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

മോദി സ്‌തുതി നടത്തുന്നവരെ തിരുത്താൻ കഴിയില്ലെന്നും അവർ പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുമുള്ള ഇരുപത് എം.പിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. ശശി തരൂരിന് മാത്രം ഇതിൽ നിന്നും മാറി നിൽക്കാൻ ആകില്ല. ഇനി കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേൾക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തരൂരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

ഇടയ്‌ക്ക് മോദിയെ പുകഴ്‌ത്തിയാലേ പിന്നീട് ആരോപണം ഉന്നയിക്കുമ്പോൾ ആളുകൾ വിശ്വാസിക്കൂ എന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ പുതിയ കണ്ടെത്തൽ. ഇവർക്ക് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് നല്ലത് പറയാൻ ഒരു ബി.ജെ.പിക്കാരനും തയ്യാറായില്ല. ചെയ്‌ത നല്ല കാര്യങ്ങളെയെല്ലാം തകർക്കുന്ന രീതിയിലായിരുന്നു പ്രചാരണം. എല്ലാവരും ബഹുമാനിക്കുന്ന മൻമോഹൻ സിംഗിനെ വ്യക്തിപരമായി ആക്ഷേപിക്കാൻ ബി.ജെ.പി തയ്യാറായി. അതുകൊണ്ടാണ് യു.പി.എ സർക്കാർ തോറ്റത്. മോദി സർക്കാരിന്റെ ഭരണത്തിൽ പാളിച്ചയുണ്ടെന്ന് സഖ്യകക്ഷിയായ ശിവസേന പോലും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ബില്ല് വരുമ്പോൾ ഒരു ചർച്ചയും നടന്നിട്ടില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന രീതിയിലാണ് കാശ്‌മീരിലെ കാര്യങ്ങൾ. ഇത്രയും ഹീനമായിട്ടാണ് മോദി ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിച്ചത്. അദ്ദേഹം എന്ത് നല്ല കാര്യമാണ് ചെയ്‌തത്. കുറച്ച് കക്കൂസ് കെട്ടിയതാണോ നല്ല കാര്യമെന്നും ഇതൊക്കെ ഇന്ത്യയിൽ നടക്കുമ്പോൾ എന്ത് സ്‌തുതിയാണ് മോദിയെക്കുറിച്ച് പാടാനുള്ളതെന്നും മുരളീധരൻ ചോദിക്കുന്നു.കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മോദി വിരുദ്ധ പ്രസ്താവന നടത്തിയാണ് വിജയിച്ചത്. മോദി വിരുദ്ധ രാഷ്ട്രീയ നിലപാടാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്, യു.ഡി.എഫ് ഭരിച്ച ആലപ്പുഴയിൽ പോലും. കേരളത്തിൽ ഇരുപതിൽ പന്ത്രണ്ട് സീറ്റിലും ബി.ജെ.പിക്ക് കെട്ടിവച്ച കാശ് പോലും പോയി. ഇതൊക്കെ മോദി സ്‌തുതിയ പാടിയത് കൊണ്ട് കിട്ടിയതല്ല. മോദി ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ എതിർക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അംഗമായി തുടരുന്നിടത്തോളം കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് അനുസരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ പുറത്തുപോകണം. അല്ലാതെ എന്നെയാരും പഠിപ്പിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. മോദി സ്‌തുതിയുടെ പേരിൽ മന്ത്രിയാകാമെന്ന് ആരും വിചാരിക്കേണ്ട. കേസ് ഭയന്നിട്ടാണോ ചിലരുടെ മനംമാറ്റമെന്ന് അറിയില്ല. എന്നാൽ കേസിനെ കോടതിയിൽ നേരിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വ്യക്തമാക്ക്കിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (54 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends