Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പാലാരിവട്ടത്തിൽ ഇബ്രാഹിംകുഞ്ഞ് തൂങ്ങാൻ സാധ്യത; പാലാരിവട്ടം നിർമ്മിച്ച കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച ഫയൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് കണ്ടിട്ടുണ്ടെന്നാണ് വിജീലൻസ് വ്യത്തങ്ങൾ സൂചിപ്പിക്കുന്നു

31 AUGUST 2019 05:31 PM IST
മലയാളി വാര്‍ത്ത

പദ്ധതി മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം കേസിൽ പ്രതിയാക്കാൻ സാധ്യത. പാലാരിവട്ടം നിർമ്മിച്ച കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച ഫയൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് കണ്ടിട്ടുണ്ടെന്നാണ് വിജീലൻസ് വ്യത്തങ്ങൾ സൂചിപ്പിച്ചത്. 44 കോടി ചെലവിട്ട് നിർമ്മിച്ചതാണ് പാലം.

ഇബ്രാഹിം കുഞ്ഞിനെ രണ്ട് വട്ടം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. എന്നാൽ സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ടി.ഒ. സൂരജ് ഉൾപെടയുള്ളവരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലം നിർമ്മിച്ച ആർഡി എസ് പ്രോജക്റ്റ് ഉടമ സുമിത് ഗോയലിനാണ് നിയമവിരുദ്ധമായി പണം അനുവഭിച്ചത്. കരാർ നൽകിയ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴാണ് കമ്പനിക്ക് നേരിട്ട് തുക നൽകിയത്.ഒരു സ്വകാര്യ കമ്പനിക്ക് പണം നൽകുമ്പോൾ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിരിക്കണം. എന്നാൽ വകുപ്പ് സെക്രട്ടറി മാത്രമാണ് ഫയൽ കണ്ടതെന്നാണ് മുൻ മന്ത്രിയുടെ വിശഭീകരണം . വകുപ്പുസെക്രട്ടറി വിചാരിച്ചാൽ കോടികൾ ക്രമരഹിതമായി നൽകാൻ കഴിയുമോ എന്നാണ് ചോദ്യം.

ഇക്കാര്യം വിജിലൻസിന്റെ റിമാന്റ് റിപ്പോർട്ടിലുണ്ടെന്നാണ് മുൻമന്ത്രി പറഞ്ഞത്. തന്നെ അനാവശ്യമായി വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 നാണ് പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ കാണിക്കുന്ന അഴിമതിക്ക് മന്ത്രിമാർ എങ്ങനെ കുറ്റകാരാവും എന്നാണ് സുധാകരൻ ചോദിച്ചത്. അപ്പോൾ തന്നെ വിജിലൻസ് അധികൃതർ മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ തന്റെ പഴയ നിലപാടിൽ നിന്നും മന്ത്രി പിന്നോട്ട് പോയി.

മുൻ മന്ത്രിക്കെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അഴിമതി കേസുകളിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചില്ല. അതിനിടെയാണ് പാലാരിവട്ടം കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.

യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ നിർമ്മാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലത്തിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് പൂട്ടിയിട്ടതായിരുന്നു. പിന്നീട് പിണറായി വന്ന ശേഷം തകരാർ പരിഹരിച്ച് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അഴിമതി വിജിലൻസിന് വിട്ടത് പിണറായി സർക്കാരാണ്. എന്നിരുന്നാലും മന്ത്രിമാരെയും മറ്റും കേസിൽ ഉൾപ്പെടുത്തേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ വിജിലൻസിന് പ്രാഥമികമായി ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. മുൻമന്ത്രിക്കൊപ്പം മറ്റാരെങ്കിലും കേസിൽ കുരുങ്ങുമോ എന്ന് കണ്ടറിയണം.

എന്നാൽ താൻ അഴിമതിയെ നടത്തിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. സൂരജ് നടത്തിയ ഇടപാടുകൾ സ്വയം നടത്തിയതാണെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. 44 കോടി വാങ്ങിയ ശേഷം നിർമ്മാണ കമ്പനി സംസ്ഥാനത്തോട് ഒരു നീതിയും കാണിച്ചില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (53 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends