കാമുകി വീട്ടമ്മ , കാമുകന്മാർ തമ്മിൽ തല്ല് ; കഥയറിയാതെ പോലീസ്, സംഭവം ഇങ്ങനെ ;

വീട്ടമ്മയായ കാമുകികായി കാമുകന്മാർ തമ്മിൽ നിറത്തിൽ പൊരിഞ്ഞ അടി . മണിയാര്‍ എആര്‍ ക്യാമ്പിന് സമീപമുള്ള, രണ്ടു മുതിർന്ന മക്കളുടെ അമ്മയാണ് കാമുകൻമാർക്കൊപ്പം പോയത്. യുവതിയുടെ ഭർത്താവ് കെഎസ്‌ആര്ടിസിയില്‍ എം പാനല്‍ ഡ്രൈവര്‍ ആണ്. കാമുകരില്‍ ഒരാള്‍ പൊൻകുന്നം സ്വദേശിയായ പോലീസ് ഡ്രൈവറാണ്. . മറ്റൊരു കാമുകന്‍ സീതത്തോട് കെഎസ്‌ഇബിയിലെ ഡ്രൈവറും .
ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് വീട്ടമ്മ കാമുകന്മാര്ക്ക് കാണാൻ അവസരമൊരുക്കി .. ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായില്‍ നിന്ന പോലീസ് ഡ്രൈവര്‍ മൂന്ന് മണിയോടെ പത്തനംതിട്ടയില്‍ എത്തി. വന്നപ്പോൾ രണ്ടു പേരും തമ്മില്‍ വഴക്കായി. പോലീസ് കാമുകന്‍ വീട്ടമ്മയുടെ മുഖത്ത് രണ്ടടി കൊടുത്തു. ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്‌ഇബി ഡ്രൈവർ വന്നത്. കാമുകന്മാര്‍ നേര്‍ക്ക് നേരെ കണ്ടതോടെ കലപില തുടങ്ങി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പോലീസുകാരനൊപ്പം കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു. എന്നാൽ കെഎസ്‌ഇബി ഡ്രൈവര്‍ പോലീസില്‍ വിളിച്ച് തട്ടി കൊണ്ട് പോകുന്നുവെന്ന് അറിയിച്ചു. മറ്റേ കാമുകന്‍ ഇവര്‍ പോയ കാറിന് പിന്നാലെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു. ഇതിനിടയ്ക്ക് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്കി. കഥയറിയാതെ പോലീസ് വയര്‍ലസ് സന്ദേശം നൽകി നാടുമുഴുവന്‍ അലഞ്ഞു.
തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവൻ പോലീസ് ഓടി . കിട്ടാതെ വന്നപ്പോള്‍ വിവരം അറിയിച്ച ആളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാള്‍ ഉരുണ്ടു കളിച്ചെങ്കിലും ഒടുവില്‍ സത്യം തുറന്ന് പറഞ്ഞു. പിന്നാലെ മറ്റേയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭർത്താവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പോലീസുകാരനായ കാമുകനും സ്റ്റേഷനില്‍ എത്തി. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നൽകി പോലീസ് പറഞ്ഞയച്ചു. പോലീസുകാരന്‍ മുമ്പ് പരിശീലനത്തിയായി മണിയാറിലെ എആര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. ഈ ബന്ധം തുടർന്നു വരികയായിരുന്നു.
https://www.facebook.com/Malayalivartha























