Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സംസ്ഥാനത്ത് നാളെമുതൽ റോഡുനിയമം കർശനമാക്കുന്നു ..നിയമം പാലിക്കാത്തവർക്ക് ഇനി വിട്ടുവീഴ്ചയൊന്നുമില്ല. കടുത്ത പിഴ ഒടുക്കേണ്ടിവരും. ചില ഘട്ടങ്ങളിൽ ലൈസൻസ് റദ്ദ് ചെയ്യും

31 AUGUST 2019 05:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നാളെമുതൽ റോഡുനിയമം കർശനമാക്കുന്നു ..നിയമം പാലിക്കാത്തവർക്ക് ഇനി വിട്ടുവീഴ്ചയൊന്നുമില്ല. കടുത്ത പിഴ ഒടുക്കേണ്ടിവരും. ചില ഘട്ടങ്ങളിൽ ലൈസൻസ് റദ്ദ് ചെയ്യും

വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്ന നടപടി ഇനി ഉണ്ടായിരിക്കില്ല .സെപ്റ്റംബർ മൂന്നു മുതൽ റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന കർശന പരിശോധന പരിപാടി ആരംഭിക്കും..റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് ഇനി മുതല്‍ രക്ഷപ്പെടാനാകില്ല..ഇത് നാളെ മുതൽ പ്രാബല്യത്തിൽ വരും ..30 വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ വരുന്നത്

മദ്യപിച്ച് വാഹനം ഓടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ 1000 രൂപ പിഴ നല്‍കണം. നിലവിൽ ഇത് 100 രൂപയാണ്

ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണു ശിക്ഷ. വര്‍ധിപ്പിച്ച പിഴയ്ക്ക് പുറമെ സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്

നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി 10% വരെ വര്‍ധിപ്പിക്കാന്‍ കഴിയും. പുതുക്കിയ തുക നാളെ മുതല്‍ അതായത് സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തില്‍വരുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ പിഒഎസ് മെഷിന്‍ ഏര്‍പ്പെടുത്തും

കാര്‍ഡില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി പണം അടയ്ക്കാം. ആര്‍ടിഒ ഓഫിസുകളിലും തുക അടയ്ക്കാനുള്ള സൗകര്യമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുക്കും. നിയമലംഘകരെ പിടികൂടാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു

നിലവിലെ നിയമപ്രകാരം വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏതു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന്റെ പരിധിയിലാണോ വരുന്നത് അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് താന്‍ താമസിക്കുന്ന സ്ഥലം ഏതു ഓഫിസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് അവിടെ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.

പുതിയ നിയമപ്രകാരം ഏതു ഓഫിസില്‍ വേണമെങ്കിലും വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റാവുന്നതും, ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയവാഹനം ഏതു ഓഫിസില്‍ വേണമെങ്കിലും റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസം ഏതു ഓഫിസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫിസിലെ റജിസ്റ്റര്‍ നമ്പര്‍ മാത്രമേ ലഭിക്കൂ.

അമിത വേഗത്തിൽ വാഹനം ഓടിക്കുയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയും പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപ പിഴ. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കിയതിനു വാഹന ഉടമ 5000 രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ വാഹന ഉടമയ്‌ക്കോ എതിരെ നടപടിയുണ്ടാവും. 25000 രൂപ പിഴയും മൂന്ന് വർഷം തടവും അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്യും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

വാഹനം അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപ പിഴ. അതുകൊണ്ട് നിലവിലെ വാഹങ്ങളിൽ രൂപമാറ്റം വരുത്തി ചെത്തുന്ന യുവാക്കൾ കീശ കാലിയാവണ്ട എങ്കിൽ അത്തരം പരിപാടികൾ ഉപേക്ഷിക്കുക

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റി പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണംഎന്നും നിയമം ഉണ്ട്

ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, റജിസ്‌ട്രേഷന്‍ എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിന് 10,000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവും 4000 രൂപ പിഴയും.
ചരക്കു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000 രൂപ പിഴയും അധികമായിട്ടുള്ള ഓരോ ടണ്ണിനും 2000 രൂപയും പിഴ.

ഇതു കൂടാതെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 177–ാം വകുപ്പ് പ്രകാരം 500 രൂപ പിഴ ഒടുക്കേണ്ടിവരും. ആവര്‍ത്തിക്കുന്ന കുറ്റത്തിന് 1500 രൂപയായും വര്‍ധിപ്പിച്ചു. ട്രാഫിക് റഗുലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 500ല്‍ കുറയാതെ 1000രൂപ വരെ പിഴ.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള 3 വര്‍ഷത്തിന് പകരം 5 വര്‍ഷമായി വര്‍ധിപ്പിച്ചു. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഒരു മാസത്തെ ഗ്രേഡ് പീരിഡ് പുതിയ നിയമം നിലവില്‍ വരുന്നതോടു കൂടി ഇല്ലാതാകും.

ലൈസന്‍സ് പുതുക്കുവാനുള്ള തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ടെസ്റ്റിനു ഹാജരായി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി ലഭിക്കൂ.
വാഹന ഡീലര്‍മാര്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം റജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍മാര്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോളം പിഴയോ ചുമത്താവുന്നതാണ്.

വാഹന നിര്‍മാതാക്കള്‍ വാഹന നിര്‍മാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച് വാഹനം വില്‍ക്കുകയോ വാഹനത്തിന് മാറ്റം വരുത്തുകയോ ചെയ്‌താൽ 100 കോടി രൂപ വരെ പിഴ ഈടാക്കാൻ വകുപ്പുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (54 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends